പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതോ വേവിച്ച് കഴിക്കുന്നതോ, ഏതാണ് കൂടുതൽ പോഷകങ്ങൾ നിലനിർത്തുന്നത്?

Published : Nov 05, 2025, 09:12 AM IST
vegatables

Synopsis

പച്ചയിലുള്ള പച്ചക്കറികളിൽ സി പോലുള്ള വിറ്റാമിനുകളും നിരവധി ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ചീര, ബ്രോക്കോളി എന്നിവ പച്ചയായി കഴിക്കുമ്പോൾ വിറ്റാമിൻ സിയും ഫോളേറ്റും ധാരാളം ലഭിക്കും. Eating vegetables raw or cooked Which retains more nutrients

പച്ചക്കറികളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിരിക്കുന്നു. അവ ചിലർ പച്ചയ്ക്കും വേവിച്ചും കഴിക്കാറുണ്ട്. യഥാർത്ഥത്തിൽ അതിലെ പോഷകങ്ങൾ നിലനിർത്തുന്നതിൽ പച്ചയ്ക്കോ വേവിച്ചോ ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

പച്ചയിലുള്ള പച്ചക്കറികളിൽ സി പോലുള്ള വിറ്റാമിനുകളും നിരവധി ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ചീര, ബ്രോക്കോളി എന്നിവ പച്ചയായി കഴിക്കുമ്പോൾ വിറ്റാമിൻ സിയും ഫോളേറ്റും ധാരാളം ലഭിക്കും. വെള്ളത്തിൽ ലയിക്കുന്ന ഈ പോഷകങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഊർജ്ജം എന്നിവയ്ക്കും മറ്റും സഹായിക്കുന്നു, എന്നാൽ നേരിയ ആവിയിൽ വേവിക്കുന്നത് പോലും അവ വേഗത്തിൽ കുറയ്ക്കും.

പച്ചയ്ക്കുള്ള പച്ചക്കറികൾ ദഹനത്തിനും കോശ ആരോഗ്യത്തിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, പ്രകൃതിദത്ത എൻസൈമുകൾ എന്നിവ നിലനിർത്തുന്നു. കൂടാതെ പച്ചയ്ക്ക് കഴിക്കുമ്പോൾ നാരുകൾ കൂടുതലായിരിക്കും. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യും.

എന്നാൽ, പച്ചയ്ക്ക് കഴിക്കുന്നത് എപ്പോഴും നല്ലതല്ല. ചില ആളുകൾക്ക്, പ്രത്യേകിച്ച് സെൻസിറ്റീവ് വയറുള്ളവർക്ക്, പച്ച പച്ചക്കറികൾ ദഹിക്കാൻ പ്രയാസമാണ്. പാചകം ചെയ്യുമ്പോൾ കട്ടിയുള്ള സസ്യ നാരുകൾ വിഘടിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളുള്ള ആളുകൾക്ക് സുരക്ഷിതവുമാണ്.

എന്നാൽ പച്ചക്കറികൾ വേവിക്കുന്നത് വിറ്റാമിൻ സി പോലുള്ള വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങളെ ഇല്ലാതാക്കും. എന്നാൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ (എ, ഇ, കെ പോലുള്ളവ) ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കാനും, ബാക്ടീരിയകളെ ഇല്ലാതാക്കാനും കഴിയും.

തക്കാളി അല്ലെങ്കിൽ ആവിയിൽ വേവിച്ച കാരറ്റ് പോലുള്ള പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ലൈക്കോപീൻ (തക്കാളി), ബീറ്റാ കരോട്ടിൻ (കാരറ്റ്, മധുരക്കിഴങ്ങ്) എന്നിവ ശരീരത്തിന് കൂടുതൽ ഉപയോഗപ്രദമാകും.

ശരീരത്തിന് വേവിച്ച പച്ചക്കറികളിൽ നിന്ന് കാൽസ്യം, ഇരുമ്പ് തുടങ്ങിയ കൂടുതൽ ധാതുക്കൾ ആഗിരണം ചെയ്യാൻ കഴിയും. പാചകം ചെയ്യുന്നത് ചീര, ബീറ്റ്റൂട്ട് എന്നിവയിലെ ഓക്സലേറ്റുകൾ പോലുള്ള ആന്റി-ന്യൂട്രിയന്റുകൾ കുറയ്ക്കുകയും വൃക്കയിലെ കല്ല് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?