പനീർ കട്‌ലറ്റ് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Published : Jul 10, 2025, 11:35 AM ISTUpdated : Jul 10, 2025, 11:53 AM IST
cutlet

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് ഷീന സുബാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ

പനീർ                                                          1 കപ്പ്‌ (പൊടിച്ചത് )

സവാള                                                       1 എണ്ണം വലുത്

ഇഞ്ചി വെളുത്തുള്ളി                          1  ടീസ്പൂൺ (പേസ്റ്റ് )

ഉരുളകിഴങ്ങ്                                          1 എണ്ണം വലുത് (പുഴുങ്ങിയത് )

മല്ലിയില                                                   കുറച്ച്

പച്ചമുളക്                                                2  എണ്ണം

മുട്ട                                                              1  എണ്ണം

ബ്രെഡ് പൊടിച്ചത്                           ആവശ്യത്തിന്

മുളകുപൊടി                                     ആവശ്യത്തിന്

മഞ്ഞൾപൊടി                                   1/2 ടീസ്പൂൺ

ഗരംമസാല                                         1/2 ടീസ്പൂൺ

ഉപ്പ്                                                    ആവശ്യത്തിന്

എണ്ണ                                                 വറുത്തെടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വയറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക.

 ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാല കൂടി ചേർത്ത് നന്നായി വയറ്റിയെടുക്കുക. അതിലേക്കു പുഴുങ്ങിയ ഉരുളകിഴങ്ങു ചേർത്ത് നന്നായി ഉടച്ചെടുക്കുക.  ശേഷം ചെറുതായി പൊടിച്ച പനീർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. 

കുറച്ച് മല്ലിയില ചേർത്ത് ഒന്നു കൂടി മിക്സ്‌ ചെയ്‌ത് തണുത്ത ശേഷം ഇഷ്ട്ടമുള്ള രൂപത്തിൽ പരത്തി എടുത്തശേഷം മുട്ടയിലും ബ്രഡ്പൊടിച്ചതിലും മുക്കി വറുത്തെടുക്കുക.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ