ഈ സുഗന്ധവ്യഞ്ജനം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

Published : Jul 10, 2025, 11:06 AM IST
avoid these 4 habits to reduce belly fat

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇടയ്ക്കിടെയുള്ള വിശപ്പിനും മധുരപലഹാര ആസക്തിക്കും പിന്നിലെ ഒരു പ്രധാന കാരണം. ഈ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെ ലഘുഭക്ഷണവും അമിതഭക്ഷണവും കുറയ്ക്കാൻ സഹായിക്കും.  

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട എന്നത്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ കറുവപ്പട്ട ചില ഭക്ഷണവിഭവങ്ങളിൽ നാം ചേർത്ത് വരുന്നു. കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഭാരം കുറയ്ക്കുന്നതിന് കറുവപ്പട്ട മികച്ചൊരു വസ്തുവായാണ് കണക്കാക്കുന്നത്. യഥാർത്ഥത്തിൽ കറുവപ്പട്ട ഭാരം കുറയ്ക്കാൻ സഹായിക്കുമോ?.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇടയ്ക്കിടെയുള്ള വിശപ്പിനും മധുരപലഹാര ആസക്തിക്കും പിന്നിലെ ഒരു പ്രധാന കാരണം. ഈ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെ ലഘുഭക്ഷണവും അമിതഭക്ഷണവും കുറയ്ക്കാൻ സഹായിക്കും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് അമിത വിശപ്പ് തടയുകയും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നതിനും സ​ഹായിക്കുന്നു.

കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിനും കറുവപ്പട്ട വെള്ളം സഹായകമാണ്. 12 ആഴ്ചത്തേക്ക് ദിവസേന കറുവപ്പട്ട കഴിക്കുന്നത് (ഏകദേശം 3 ഗ്രാം) ഇൻസുലിൻ സംവേദനക്ഷമത, കൊളസ്ട്രോൾ അളവ്, ശരീരഭാരം എന്നിവ മെച്ചപ്പെടുത്തിയതായി ചില പഠനങ്ങൾ പറയുന്നു. 

ദിവസവും ¼ മുതൽ ½ ടീസ്പൂൺ വരെ കറുവപ്പട്ട പൊടി ചൂട് വെള്ളത്തിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുക. ശ്രദ്ധിക്കുക, അമിതമായി കറുവപ്പട്ട കഴിക്കാതിരിക്കുക. കാരണം അത് ചില പാർശ്വഫലങ്ങൾക്ക് കാരണമാകും. കറുവപ്പട്ട ചിലരിൽ വായയിൽ വ്രണങ്ങൾ വരുന്നതിന് കാരണമാകുന്നു. മറ്റ് ചിലരിൽ ഇത് ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും