മുടി പൊട്ടുന്നത് തടയാം; ഇവ ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Feb 23, 2021, 11:10 PM IST
Highlights

ഒരു ബൗളിൽ ഒരു മുട്ടയും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നല്ലവണ്ണം അടിച്ചുചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകുക.

മുടികൊഴിച്ചിലും താരനും പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ അകറ്റി മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില മാർ​ഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇനി നന്നായി മസാജ് ചെയ്യണം.15  മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.

രണ്ട്...

ഒരു ബൗളിൽ ഒരു മുട്ടയും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നല്ലവണ്ണം അടിച്ചുചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകുക.

മൂന്ന്...

അല്പം ഉലുവയെടുത്ത് ഒരു കപ്പ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തുവയ്ക്കുക. രാവിലെ ഇത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകികളയുക. മുടികൊഴിച്ചിൽ അകറ്റാൻ ഇത് സഹായിക്കും.

നനഞ്ഞ തലമുടിയുമായി ഉറങ്ങാറുണ്ടോ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍...

click me!