പല കാരണങ്ങള്‍ കൊണ്ടാകാം തലമുടികൊഴിച്ചിലുണ്ടാകുന്നത്. നിസ്സാരമെന്നു കരുതുന്ന ചില തെറ്റുകൾ നിങ്ങളുടെ മുടിയ്ക്കും ചർമ്മത്തിനും ദോഷം വരുത്തുന്നുണ്ട്.

തലമുടി തഴച്ച് ഇടതൂര്‍ന്ന് വളരാനായി എന്തൊക്കെ ചെയ്യാനും സ്ത്രീകള്‍ തയ്യാറാണ്. എന്നാല്‍ താരനും തലമുടികൊഴിച്ചിലുമാണ് പലരും നേരിടുന്ന പ്രശ്‌നം. പല കാരണങ്ങള്‍ കൊണ്ടാകാം തലമുടികൊഴിച്ചിലുണ്ടാകുന്നത്. നിസ്സാരമെന്നു കരുതുന്ന ചില തെറ്റുകൾ നിങ്ങളുടെ മുടിയ്ക്കും ചർമ്മത്തിനും ദോഷം വരുത്തുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനമാണ് നനഞ്ഞ തമുടിയുമായി ഉറങ്ങുന്നത്. പലരും ഉറങ്ങുന്നതിന് മുമ്പായി കുളിക്കുകയും തലമുടി നനഞ്ഞിരിക്കുമ്പോൾ തന്നെ കിടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നനഞ്ഞതോ ഈർപ്പമുള്ളതോ ആയ തലമുടിയുമായി ഉറങ്ങാൻ പോകുന്നത് മുടി പൊട്ടുന്നതിനും തകരാറുണ്ടാക്കുന്നതിനും കരുത്ത് കുറയ്ക്കാനും കാരണമാകും എന്നാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. ജുഷ്യ സാറിന്‍ പറയുന്നത്. 

View post on Instagram

അതിനാല്‍ കിടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപേ കുളിക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ, നനഞ്ഞിരിക്കുന്ന മുടി നനവ് മാറാതെ കെട്ടിവയ്ക്കുന്നതും നന്നല്ല. നനഞ്ഞ തലമുടി ശക്തിയായി ചീകാനും പാടില്ല. കഴിവതും മുടിയെ തനിയെ ഉണങ്ങാന്‍ അനുവദിക്കുക. ഹെയര്‍ ഡ്രയറിന്‍റെ ഉപയോഗവും അമിതമാകരുത്. ചൂട് അധികമായി ഏല്‍ക്കുന്നതും തലമുടിക്ക് ദോഷം ചെയ്യും.

Also Read: മുടി 'തിന്‍' ആയതിനാല്‍ 'കോംപ്ലക്‌സ്'?; പരീക്ഷിക്കാം ചില പൊടിക്കൈകള്‍...