
നമ്മുടെ ശരീരത്തിൽ പ്രായത്തിൻറെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ് (skin). പ്രായമാകുമ്പോൾ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും (wrinkles) കറുത്ത പാടുകളും (dark spots). പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മം ചെറുപ്പമായിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം...
ഒന്ന്....
നാല് ടേബിൾ സ്പൂൺ പപ്പായ പേസ്റ്റ്, നന്നായി പഴുത്ത പകുതി വാഴപ്പഴം ഉടച്ചെടുത്തത്, 2 ടീസ്പൂൺ നാരങ്ങ നീര് എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഈ ചേരുവകളെല്ലാം യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകുക.
വാഴപ്പഴം ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുമ്പോൾ, നാരങ്ങ ചർമ്മ സുഷിരങ്ങളിൽ നിന്ന് അധിക എണ്ണയും സെബവും വലിച്ചെടുക്കുന്നു. പപ്പായ ചേർക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ, എന്നിങ്ങനെയുള്ള വാർദ്ധക്യത്തിന്റെ വിവിധ ലക്ഷണങ്ങളെ അകറ്റുകയും ചെയ്യുന്നു. അവസാനമായി, കറുവപ്പട്ട അവശ്യ എണ്ണ പല ചർമ്മ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാവുന്ന ബാക്ടീരിയ അണുബാധയെ തടയുന്നു.
മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ
രണ്ട്...
രണ്ട് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം.
മൂന്ന്...
രണ്ട് ടേബിൾ സ്പൂൺ വെളളരിക്ക നീര്, 2 ടേബിൾ സ്പൂൺ പാൽ പാട, എന്നിവ യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം. മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങളാൽ സമ്പുഷ്ടമായ പാൽ പാട വരണ്ട ചർമ്മത്തിന് വേണ്ട പോഷണം നൽകുന്നു, അതേസമയം വെള്ളരിക്ക വീക്കവും കുറയ്ക്കുകയും ചർമ്മത്തിലെ സുഷിരങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
നാല്...
പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എയും പപ്പൈൻ എൻസൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. അതുപോലെ തന്നെ പപ്പായയിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറ് ചർമ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതിൽ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ നാരങ്ങാ നീരും പപ്പായയും ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
വേനൽക്കാലത്തെ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിലുണ്ട് പരിഹാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam