തേൻ ശുദ്ധമാണോ എന്നറിയാൻ ഒരു 'ട്രിക്ക്'; രസകരമായ വീഡിയോ നോക്കൂ

Published : Jul 06, 2023, 09:42 AM IST
തേൻ ശുദ്ധമാണോ എന്നറിയാൻ ഒരു 'ട്രിക്ക്'; രസകരമായ വീഡിയോ നോക്കൂ

Synopsis

തേനിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്ത് തേൻ പതിവായി കഴിക്കുന്നവരുണ്ട്. എന്നാലിന്ന് നാം നേരിടുന്നൊരു പ്രതിസന്ധി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന തേനിനോടുള്ള അവിശ്വാസമാണ്.

തേൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. തേൻ വെറുതെ കഴിക്കാനോ, മറ്റേതെങ്കിലും ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാനോ, വിഭവങ്ങളില്‍ ചേര്‍ത്ത് കഴിക്കാനോ എല്ലാം ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരത്തില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതിന് പുറമെ തേൻ പല സന്ദര്‍ഭങ്ങളിലും മരുന്നായും പ്രയോഗിക്കാറുണ്ട്. പരമ്പരാഗതമായി തന്നെ തേനിനെ ഔഷധമായി കണക്കാക്കുന്നവരും നിരവധിയാണ്. 

തേനിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്ത് തേൻ പതിവായി കഴിക്കുന്നവരുണ്ട്. എന്നാലിന്ന് നാം നേരിടുന്നൊരു പ്രതിസന്ധി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന തേനിനോടുള്ള അവിശ്വാസമാണ്.

പലപ്പോഴും നാം വാങ്ങിക്കുന്ന തേൻ 'ഒറിജിനല്‍' ആണോ അല്ലയോ എന്നത് നമുക്ക് തന്നെ നിശ്ചയമുണ്ടാകില്ല. തേൻ ശുദ്ധമാണോ അല്ലെങ്കില്‍ 'ഒറിജിനല്‍' ആണോ എന്നറിയാൻ ചില പൊടിക്കൈകളുണ്ടെന്ന് പറയപ്പെടാറുണ്ട്. എന്നാലീ പൊടിക്കൈകളെ കൂടി കവച്ചുവയ്ക്കുന്ന വിധം 'ഡ്യൂപ്ലിക്കേറ്റ്' തേൻ ഇറങ്ങുന്നുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴിതാ സഞ്ചരിച്ചുകൊണ്ട് തേന വില്‍പന നടത്തുന്ന ഒരു കച്ചവടക്കാരന്‍റെ വീഡിയോ ആണ് ഇത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. താൻ വില്‍ക്കുന്ന തേൻ ശുദ്ധമാണെന്ന് തെളിയിക്കുന്നതിന് ചില 'ട്രിക്കുകള്‍' കാണിക്കുകയാണ് ഇദ്ദേഹം.

ആദ്യം തേൻ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് പതിയെ ഒഴിക്കുന്നു. തേൻ 'ഡ്യൂപ്ലിക്കേറ്റ്' ആണെങ്കില്‍ തേൻ വെള്ളത്തില്‍ കലരുമെന്നാണ് ഇദ്ദേഹം പറയുന്നത്. മറിച്ചാണെങ്കില്‍ തേൻ വെള്ളത്തില്‍ കലരാതെ വെള്ളത്തിന് അടിയിലേക്കായി ഊറിപ്പോകും. ഇദ്ദേഹത്തിന്‍റെ തേൻ എന്തായാലും വെള്ളത്തില്‍ കലരുന്നില്ല.

അതുപോലെ തന്നെ ഒരു പത്ത് രൂപ നോട്ടില്‍ ഒരു സ്പൂണ്‍ തേനൊഴിച്ച ശേഷം അതിനടിയില്‍ തീപ്പെട്ടിയുരച്ച് കത്തിച്ച് പിടിക്കുന്നുണ്ട് ഇദ്ദേഹം. തേൻ 'ഒറിജിനല്‍' ആണെങ്കില്‍ ഇങ്ങനെ ചെയ്താലും നോട്ട് കത്തുകയില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.

ഈ പൊടിക്കൈകളെല്ലാം കാണിച്ച് വില്‍പന പൊടിപൊടിക്കുകയാണ് ഇദ്ദേഹം. എന്നാലീ പൊടിക്കൈകള്‍ പൊള്ളയാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്‍റ് ചെയ്യുന്നത്. ലിറ്ററിന് 1200 രൂപ എന്ന നിലയിലാണ് നല്ലയിനം കാട്ടുതേൻ എന്നവകാശപ്പെടുന്ന തേൻ ഇദ്ദേഹം വില്‍ക്കുന്നത്. എന്തായാലും ഇദ്ദേഹത്തിന്‍റെ രസകരമായ വീഡിയോയ്ക്ക് ഒരുപാട് കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- പ്രമേഹ രോഗികള്‍ പനീര്‍ കഴിക്കുന്നത് നല്ലത്, എന്തുകൊണ്ടെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനെ തടയാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
ദിവസവും രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും