മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Jul 05, 2023, 09:47 PM ISTUpdated : Jul 05, 2023, 09:49 PM IST
മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാല്‍ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

മഴക്കാലം പ്ര​ധാനമായി പേടിക്കേണ്ടത് രോ​ഗങ്ങളെയാണ്. എന്നാൽ അതൊടൊപ്പം പേടിക്കേണ്ട മറ്റൊന്ന് കൂടിയാണ് പാമ്പുകൾ. മഴ കൂടുതൽ ശക്തിപ്പെട്ട് കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാവുകയും പിന്നീട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മാളങ്ങൾ‌ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ വീടുകളിലേക്ക് ചേക്കേറുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടുന്നു.

രണ്ട്...

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

മൂന്ന്...

മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിലുമെല്ലാം തണുപ്പ് തേടി പാമ്പുകൾ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക. 

നാല്...

വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം.

അഞ്ച്...

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. 

Read more മഴക്കാലത്ത് പ്രമേഹരോഗിക‌ളിൽ ഫംഗസ് അണുബാധകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്