Health Tips : ഹൃദയത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം...

Published : Jul 06, 2023, 07:51 AM IST
Health Tips : ഹൃദയത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം...

Synopsis

നമ്മുടെ ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെയാണ് വലിയൊരു പരിധി വരെ ഹൃദയാരോഗ്യവും കാത്തൂസൂക്ഷിക്കപ്പെടുന്നത്. ഹൃദയാരോഗ്യത്തിന് സവിശേഷിച്ചും ആവശ്യമായ ചില ഘടകങ്ങളുണ്ട്. അത്തരത്തിലൊരു ഘടകമാണ് വൈറ്റമിൻ-ഡി.

ഹൃദയം എത്രമാത്രം പ്രാധാന്യമുള്ളൊരു അവയവമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. ഏവര്‍ക്കുമറിയാം ഹൃദയത്തെ അത്രയും കരുതലോടെ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ എങ്ങനെയാണ് ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നിര്‍ത്തേണ്ടത്! 

തീര്‍ച്ചയായും നമ്മുടെ ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെയാണ് വലിയൊരു പരിധി വരെ ഹൃദയാരോഗ്യവും കാത്തൂസൂക്ഷിക്കപ്പെടുന്നത്. ഹൃദയാരോഗ്യത്തിന് സവിശേഷിച്ചും ആവശ്യമായ ചില ഘടകങ്ങളുണ്ട്. അത്തരത്തിലൊരു ഘടകമാണ് വൈറ്റമിൻ-ഡി. എങ്ങനെയാണ് വൈറ്റമിൻ-ഡി ഹൃദയത്തിന് ഗുണകരമായി വരുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ബിപി നിയന്ത്രിക്കാൻ...

ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഹൃദ്രോഗസാധ്യത ഏറെയാണ്. അതിനാല്‍ ബിപ നിര്‍ബന്ധമായും നിയന്ത്രിക്കപ്പെട്ടിരിക്കണം. ഇത്തരത്തില്‍ ബിപി നിയന്ത്രിക്കാൻ അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിൻ-ഡിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിന്...

ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിന് നേരിട്ട് തന്നെ വൈറ്റമിൻ-ഡി ആവശ്യമായി വരുന്നുണ്ട്. രക്തക്കുഴലുകളെ 'റിലാക്സ്' ആക്കി, രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ഇതുവഴി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമാണ് വൈറ്റമിൻ-ഡി സഹായിക്കുന്നത്. 

അസുഖങ്ങളെ പ്രതിരോധിക്കാൻ...

ഹൃദയാരോഗ്യത്തെ അലട്ടുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും വൈറ്റമിൻ-ഡി ആവശ്യമാണ്. നിസാരമായ പ്രശ്നങ്ങള്‍ തന്നെ ക്രമേണ ഗുരുതരമായ ഹൃദ്രോഗമായി മാറാം. ഈ സാഹചര്യം തടയുന്നതിനാണ് വൈറ്റമിൻ -ഡി സഹായകമാകുന്നത്. അതുപോലെ തന്നെ കൊറോണറി ആര്‍ട്ടറി ഡിസീസ് പോലുള്ള ഗൗരവമുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും വൈറ്റമിൻ -ഡി സഹായകമാണ്. 

ഹാര്‍ട്ട് ഫെയില്യര്‍ തടയാൻ...

ഹാര്‍ട്ട് ഫെയില്യര്‍ എന്നാലെന്താണെന്ന് മിക്കവര്‍ക്കും അറിയാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുന്ന, ഗുരുതരമായ അവസ്ഥയാണത്. ഈ അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് ഹൃദയത്തെ സജ്ജമാക്കുന്നതിലും വൈറ്റമിൻ-ഡി ക്ക് പങ്കുള്ളതായി പഠനങ്ങള്‍ വിശദീകരിക്കുന്നു. 

രക്തം കട്ടം പിടിക്കുന്നത് തടയാൻ...

പല കാരണങ്ങള്‍ കൊണ്ടും രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാം. ഇത് ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്കാണ് നമ്മെയെത്തിക്കുക. രോഗിയുടെ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ. എന്നാല്‍ രക്തം കട്ട പിടിക്കുന്ന 'ത്രോംബോസിസ്' എന്ന അവസ്ഥയെ പ്രതിരോധിക്കാനും വൈറ്റമിൻ-ഡി സഹായകമാണ്.

ഹൃദയപേശികള്‍ക്കും...

ഹൃദയപേശികളുടെ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനുമെല്ലാം വൈറ്റമിൻ ഡി സഹായകമാണ്. ഇതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

Also Read:- പകലുറക്കം നല്ലതല്ല, പക്ഷേ ചെറുതായി മയങ്ങുന്നത് കൊണ്ട് ചില മെച്ചമുണ്ട് കെട്ടോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്