തണുപ്പുകാലത്ത് ആരോഗ്യസംരക്ഷണം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Jan 25, 2025, 09:47 AM ISTUpdated : Jan 25, 2025, 10:12 AM IST
തണുപ്പുകാലത്ത് ആരോഗ്യസംരക്ഷണം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ശൈത്യകാലത്ത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രധാനമായി ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. ഇത് രക്തചംക്രമണം കൂടുതൽ മന്ദഗതിയിലാക്കാം. തുടർന്ന് കൈകളും കാലുകളും മരവിപ്പിക്കുന്നതിനും കടുത്ത ക്ഷീണത്തിനും ഇടയാക്കും.

തണുപ്പുകാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവൻ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത് വിരലുകളിലേക്കും കാൽവിരലുകളിലേക്കും രക്തപ്രവാഹം പ്രതികൂലമായി കുറയ്ക്കും. തുടർന്ന് ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

ശൈത്യകാലത്ത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രധാനമായി ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. ഇത് രക്തചംക്രമണം കൂടുതൽ മന്ദഗതിയിലാക്കാം. തുടർന്ന് കൈകളും കാലുകളും മരവിപ്പിക്കുന്നതിനും കടുത്ത ക്ഷീണത്തിനും ഇടയാക്കും.

' ശൈത്യകാലത്തെ തണുത്ത കാറ്റ് ശ്വാസകോശത്തെ കഠിനമാക്കും. തണുത്തതും വരണ്ടതുമായ വായു ശ്വസിക്കുന്നത് ചിലപ്പോൾ ശ്വാസനാളങ്ങളെ പ്രകോപിപ്പിക്കാം. പ്രത്യേകിച്ച് ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉള്ളവർക്ക്...' - നവി മുംബൈയിലെ ഖാർഘറിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പൾമണോളജിസ്റ്റ് ഡോ. ഷാഹിദ് പട്ടേൽ പറയുന്നു.

ശ്വാസംമുട്ടൽ, ശ്വാസതടസ്സം, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ശ്വാസകോശ പ്രവർത്തനം തകരാറിലായി എന്നതിന്റെ ലക്ഷണങ്ങൾ.  ശൈത്യകാലത്ത് മാറുന്ന കാലാവസ്ഥ പലരുടെയും പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു. വേനൽക്കാലത്ത് സൂര്യപ്രകാശത്തിൻ്റെ അഭാവം മൂലം വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാം. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണെന്നും അപ്പോളോ സ്പെക്ട്ര പൂനെയിലെ ഇൻ്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. സാമ്രാട്ട് ഷാ ചൂണ്ടിക്കാട്ടുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജലാംശം നിലനിർത്തുക. ദിവസവും ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക.  

പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ