'വര്‍ക്ക് ഫ്രം ഹോം' ആണോ...? വണ്ണം കൂടുന്നുണ്ടോ...? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

By Web TeamFirst Published Apr 23, 2021, 11:34 AM IST
Highlights

ഈ കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബെെിലെ നമഹ ആശുപത്രിയിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ. അപർണ ഗോവിൽ ഭാസ്‌കർ പറഞ്ഞു. 
 

കൊവി‍ഡിന്റെ രണ്ടാം വരവോടെ മിക്ക സ്ഥാപനങ്ങളും 'വർക്ക് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമെല്ലാം 'വര്‍ക്ക് ഫ്രം ഹോം' ​ഗുണം ചെയ്യുമെങ്കിലും ചില ​ദോഷവശങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. 

 'വര്‍ക്ക് ഫ്രം ഹോം' പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രധാനമായി പറണ്ടേത് അമിതവണ്ണം തന്നെയാണ്. വണ്ണം വയ്ക്കുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉറക്കമില്ലായ്മ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

 

 

ഈ കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബെെിലെ നമഹ ആശുപത്രിയിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ. അപർണ ഗോവിൽ ഭാസ്‌കർ പറഞ്ഞു. 

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മതി...

വീട്ടിൽ പാകം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വറുത്ത ഭക്ഷണം, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, പഞ്ചസാര, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ പോലുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ഡോ. അപർണ പറഞ്ഞു.

 

 

ഭക്ഷണം സ്വയം തയ്യാറാക്കാൻ ശ്രമിക്കുക...

 സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ശീമാക്കുക. ഭക്ഷണം എല്ലാ അവശ്യ പോഷകങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണം. ഭക്ഷണം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ സലാഡുകളും സൂപ്പുകളും ഉൾപ്പെടുത്തുക. പഴങ്ങളും പയർവർ​ഗങ്ങളും പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

പ്ലേറ്റിന്റെ വലിപ്പത്തിലും ഉണ്ട് കാര്യം...

പോഷകങ്ങളെ ആവശ്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന ഒരു ഭക്ഷണാസൂതണ്ര രീതിയാണ് 'പ്ലേറ്റ് മെത്തേഡ്' (plate method). സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനും പിന്തുടരാനും സാധിക്കുന്ന മാർഗമാണിത്.

 

 

ഭാരം ഇടയ്ക്കിടെ പരിശോധിക്കുക...

ഭാരം നിരീക്ഷിച്ച് ബോഡി മാസ് സൂചിക (ബി‌എം‌ഐ) കണക്കാക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഭാരം, ബി‌എം‌ഐ എന്നിവ പതിവായി പരിശോധിക്കുക. 

 ധാരാളം വെള്ളം കുടിക്കുക...

ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പഞ്ചസാര പാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഴച്ചാറുകൾ എന്നിവ ഒഴിവാക്കുക. 

 

 

വ്യായാമം ചെയ്യുക...

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ദിവസവും ഏതെങ്കിലും വ്യായാമം ചെയ്യാനായി സമയം മാറ്റിവയ്ക്കുക. നൃത്തം ചെയ്യാനും എയ്റോബിക്സ്,സ്ട്രെച്ചുകൾ, പുഷ്-അപ്പുകൾ, ബർപീസ്, മറ്റ് വർക്കൗട്ടുകൾ എന്നിവ ഭാരം കുറയ്ക്കാൻ സഹായിക്കും. ധ്യാനിക്കുന്നതിലൂടെയോ യോഗ ചെയ്യുന്നതിലൂടെയോ സമ്മർദ്ദവും കുറയ്ക്കാം.

നല്ല പോലെ ഉറങ്ങുക...

സ്‌ക്രീൻ സമയം കുറയ്‌ക്കുകയും നല്ല ഉറക്ക രീതി പിന്തുടരുകയും ചെയ്യുക. കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്നത് വിഷാദരോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

 


 

click me!