
മൈക്കിൾ ഒറീലി എന്ന 61 കാരന് ഒരു അജ്ഞാത രോഗം പിടിപെട്ടിരിക്കുകയാണ്. എട്ട് മാസങ്ങൾക്ക് മുമ്പ് ഒരു ചായ കുടിച്ച ശേഷമാണ് ഈ അസുഖം വന്നതെന്ന് മൈക്കിൾ പറഞ്ഞു. ഏമ്പക്കം കൂടിവന്നതോടെ ബിർമിങ്ഹാം സ്വദേശിയായ മൈക്കിൾ നിരവധി ഡോക്ടർമാരെ കണ്ടു. എന്നാൽ മൈക്കിളിനെ ചികിത്സിച്ച ഡോക്ടർമാർക്കൊന്നും എന്താണ് അസുഖത്തിന്റെ കാരണമെന്ന് കണ്ടെത്താനായിട്ടില്ല.
ഓരോ ഏഴ് മിനിട്ട് ഇടവേളയിലും ഏമ്പക്കം വരും. ഓരോ തവണയും ഏമ്പക്കത്തിന്റെ ശബ്ദം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മൈക്കിൾ പറയുന്നു.
ആദ്യമൊക്കെ ഏമ്പക്കത്തിന്റെ എണ്ണം കുറവായിരുന്നു. പിന്നീട് വെള്ളം കുടിച്ചാൽ പോലും ഏമ്പക്കം വരുന്ന അവസ്ഥയായി. ഇപ്പോൾ ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുവെന്നും മൈക്കിൾ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ ഒരു കപ്പ് ചായ കുടിച്ചതിന് ശേഷം ആദ്യമായി ഒരു ഏമ്പക്കം വന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ഇപ്പോൾ ഏമ്പക്കം കാരണം ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും മൈക്കിൾ പറയുന്നു.
മൈക്കിളിന് 'എയറോഫാഗിയ' (aerophagia) എന്ന അവസ്ഥയാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. വയറ്റിലേക്ക് അമിതമായ വായു എത്തുന്ന അവസ്ഥയാണിത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഇത് തുടരാനും സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.
ഇതിനായി നിരവധി ഡോക്ടർമാരെ കണ്ടു. മരുന്നുകളും കഴിച്ചു. പക്ഷേ ഫലം ഒന്നും ഉണ്ടായില്ലെന്നാണ് മെെക്കിൾ പറയുന്നത്. ജോലിയിൽ കയറാൻ പറ്റാത്ത അവസ്ഥയിലാണെന്നും മെെക്കിൾ പറഞ്ഞു. മലർന്ന് കിടക്കുമ്പോൾ മാത്രമാണ് ഏമ്പക്കം വരാതിരിക്കുന്നത്. എവിടെയെങ്കിലും ഇരുന്നാൽ അപ്പോൾ ഏമ്പക്കം പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി പാളി; പശ തേച്ച കപ്പ് ചുണ്ടില്‍ ഒട്ടിച്ചു; ശേഷം യുവാവിന് സംഭവിച്ചത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam