Heart Healthy Diet : ഹൃദ്രോഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടവ...

Published : Sep 19, 2022, 06:55 PM ISTUpdated : Sep 19, 2022, 07:06 PM IST
Heart Healthy Diet :  ഹൃദ്രോഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടവ...

Synopsis

ഹൃ​ദ്രോ​ഗം ഉള്ളവർ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഉപ്പിന്റെയും എണ്ണയുടെയും അളവ് പോലും നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഹൃദ്രോഗത്തോടെ ജീവിക്കുന്നത് ഒരിക്കലും എളുപ്പമല്ല. ഹൃ​ദ്രോ​ഗം ഉള്ളവർ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഉപ്പിന്റെയും എണ്ണയുടെയും അളവ് പോലും നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഉയർന്ന കൊളസ്‌ട്രോൾ ആയാലും ഉയർന്ന രക്തസമ്മർദ്ദം ആയാലും ഹൃദ്രോഗത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധ ആവശ്യമാണ്. അതിനാൽ ഹൃദയ സംബന്ധമായ അസുഖമുള്ള ഒരാൾക്ക് ഏതൊക്കെ ഭക്ഷണങ്ങളാണ് നല്ലതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. 

ഹൃദയാഘാതം മുതൽ ഹൃദയസ്തംഭനം വരെ പെരിഫറൽ ആർട്ടറി രോഗം മുതൽ കൊറോണറി ഡിസീസ് വരെ - ഓരോ വർഷവും ഏറ്റവുമധികം ജീവൻ അപഹരിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ് ഹൃദ്രോഗങ്ങൾ. കഴിഞ്ഞ വർഷം യുവാക്കളിൽ ഹൃദ്രോഗ സാധ്യത ഭയാനകമായ തോതിൽ വർദ്ധിച്ചു. ഹൃദയസംബന്ധമായ അവസ്ഥകളുടെ അപകടസാധ്യത ഒഴിവാക്കാൻ ആളുകൾ കഴിക്കുന്ന കൊഴുപ്പിന്റെ ഗുണനിലവാരവും അളവും നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.

പൂരിതവും ട്രാൻസ് ഫാറ്റും കഴിക്കുന്നത് ഹൃദയത്തെ എങ്ങനെ ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും അതുവഴി രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 
ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, അവോക്കാഡോ ഓയിൽ, വാൽനട്ട് ഓയിൽ, തവിട് എണ്ണ, ആൽമണ്ട് ഓയിൽ എന്നിവ ഹൃദ്രോ​ഗികൾക്ക് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ഹൃ​ദ്രോ​ഗികൾ എണ്ണ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഒരിക്കൽ ഉപയോഗിച്ചതിന് ശേഷം എണ്ണ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക.
പാചകം ചെയ്യുമ്പോൾ എണ്ണ അമിതമായി ചൂടാക്കുന്നത് ഒഴിവാക്കുക.
തണുത്ത സ്ഥലങ്ങളിൽ എണ്ണ സൂക്ഷിക്കുക.
സൂര്യപ്രകാശത്തിൽ നിന്ന് എണ്ണ മാറ്റിവയ്ക്കുക.
എണ്ണ കൂടുതലായി സ്റ്റോക്ക് ചെയ്യരുത്.
തീയതി നോക്കി വാങ്ങുക.12 മാസത്തിൽ കൂടുതൽ എണ്ണ ഒരു കാരണവശാലും സൂക്ഷിച്ച് വയ്ക്കരുത്. 

ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമോ?

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ