നര മറയ്ക്കാൻ ഹെന്ന ഈ രീതിയിൽ ഉപയോ​ഗിക്കാം

Web Desk   | Asianet News
Published : Jun 02, 2021, 11:09 PM ISTUpdated : Jun 02, 2021, 11:18 PM IST
നര മറയ്ക്കാൻ ഹെന്ന ഈ രീതിയിൽ ഉപയോ​ഗിക്കാം

Synopsis

 മുടിയുടെ നര മറയ്ക്കാൻ ഹെന്ന മികച്ചൊരു മാർ​ഗമാണ് തലമുടിയ്ക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും നല്ലൊരു പ്രതിവിധിയാണ് ഹെന്ന. 

ആരോ​ഗ്യമുള്ള മുടിയ്ക്കായി നമ്മൾ എല്ലാവരും ഹെന്ന ഉപയോ​ഗിക്കാറുണ്ട്. മുടിയുടെ നര മറയ്ക്കാൻ ഹെന്ന മികച്ചൊരു മാർ​ഗമാണ് തലമുടിയ്ക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും നല്ലൊരു പ്രതിവിധിയാണ് ഹെന്ന. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ഇടാവുന്നതാണ്. നര മറയ്ക്കാൻ വേണ്ടി ഹെന്ന തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ...

 ഹെന്ന പൊടി            7 ടീസ്പൂൺ
നെല്ലിക്കാപ്പൊടി         3 സ്പൂൺ 
 തൈര്                          1/4 കപ്പ്
നാരങ്ങാനീര്            പകുതി നാരങ്ങായുടേത്
 കാപ്പിപ്പൊടി              1 ടീസ്പൂൺ

ഹെന്ന എങ്ങനെ തയ്യാറാക്കാം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ തേയിലയിട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം നല്ല കടുപ്പത്തിൽ ഉണ്ടാക്കുക. ഇതിന്റെ തേയില വെള്ളവും ആദ്യം തയ്യാറാക്കിയ ഹെന്ന മിശ്രിതവും യോജിപ്പിച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. 

ഹെന്ന ഉപയോഗിക്കാൻ എടുക്കുന്നതിന് മുമ്പായി ഒരു മുട്ടയുടെ വെള്ള കൂടെ ചേർത്തിളക്കാം. അല്പം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർക്കുന്നതും നല്ലതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് മൂന്നോ നാലോ മണിക്കൂർ ഈ മിശ്രിതം ഫ്രിഡ്ജിൽ വച്ചാൽ മുടിയിൽ പുരട്ടുമ്പോൾ തലയ്ക്ക് നല്ല തണുപ്പ് ലഭിക്കുകയും ചെയ്യും.

ഈ മൂന്ന് പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?