ഈ മൂന്ന് പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

By Web TeamFirst Published Jun 2, 2021, 6:49 PM IST
Highlights

തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഇന്നത്തെ ജീവിത സാഹചര്യം ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതമായി ശരീരത്തിന്റെ ഭാരം വർധിക്കുന്നത് എളുപ്പത്തിൽ നമ്മെ രോഗികളാക്കാറുണ്ട്. തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഗ്രീൻ ടീ...

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായകമാണ്. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും ദിവസവും ഗ്രീൻ ടീ കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയ ധമനികളിലെ തടസ്സം ക്രമേണ ഇല്ലാതാകും. അതോടൊപ്പം രക്തധമനികൾ കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യും.

ആപ്പിൾ സിഡെർ വിനെഗർ...

ആപ്പിൾ സിഡെർ വിനെഗർ അടങ്ങിയ പാനീയങ്ങൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഭാരം നിയന്ത്രിക്കാനുള്ള ധാരാളം സംയുക്തങ്ങൾ ഉണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആപ്പിൾ സിഡെർ വിനെഗറും തേൻ, നാരങ്ങ, കറുവപ്പട്ട തുടങ്ങിയ ചേരുവകളുമായി സംയോജിപ്പിച്ച് ഒരു പാനീയം തയ്യാറാക്കാവുന്നതാണ്.

വെജിറ്റബിൾ ജ്യൂസ്...

വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ പച്ചക്കറികൾ ഉപയോഗിച്ച് വെജിറ്റബിൾ ജ്യൂസ് തയ്യാറാക്കാവുന്നതാണ്. കാരറ്റ്, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സോഡിയം കുറഞ്ഞ പച്ചക്കറികൾ ചേർത്ത ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അമിതഭാരം കുറയ്ക്കാന്‍ ഡയറ്റിലാണോ? ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!