കുട്ടികൾക്ക് ഇഷ്ടമാകുന്ന രുചിയിൽ ഈസി മിനി മാംഗോ കേക്ക് ; റെസിപ്പി

Published : Jul 11, 2025, 10:38 AM ISTUpdated : Jul 11, 2025, 11:48 AM IST
recipe

Synopsis

കുട്ടികൾക്ക് ഇഷ്ടമാകുന്ന രുചിയിൽ ഈസി മിനി മാംഗോ കേക്ക് തയ്യാറാക്കിയാലോ?. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പാൽ (റൂം temperature ൽ ഉള്ള പശുവിൻ പാൽ)                                    1/2 കപ്പ്‌

മാങ്ങാ വെള്ളം ഇല്ലാതെ പേസ്റ്റ് പോലെ ആക്കിയത്                         1/2 കപ്പ്‌

പഞ്ചസാര                                                                                                              1/2 കപ്പ്‌

പാൽ പൊടി                                                                                                         2 ടേബിൾ സ്പൂൺ

സൺഫ്ലവർ ഓയിൽ                                                                                       1/2 കപ്പ്‌

മൈദ                                                                                                                      1 കപ്പ്‌

ബേക്കിം​ഗ് പൗഡർ                                                                                           1 സ്പൂൺ

ബേക്കിം​ഗ് സോഡ                                                                                          1/2 സ്പൂൺ

ഉപ്പ്                                                                                                                          ഒരു നുള്ള്

നാരങ്ങ നീര്                                                                                                        1 സ്പൂൺ

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു നന്നായി ഒന്നു അടിച്ചെടുക്കുക. അഥവാ അടിച്ചെടുക്കുമ്പോൾ കുറച്ചു കട്ടിയായി തോന്നുവാണെകിൽ ഒരു കാൽ കപ്പ്‌ പാലും കൂടെ ഒഴിച്ചു ഒന്നും കൂടെ അടിച്ചു കൊടുക്കുക. ഇനി ഈ ഒരു ബാറ്റർ വേറെ ഒരു പാത്രത്തിലോട്ടു മാറ്റി വയ്ക്കാം. ഇനി ഒരു ഉണ്ണിയപ്പം ചട്ടി എടുത്തു സ്റ്റോവിൽ വച്ച് ചെറുതായി ചൂടാക്കി ചെറിയ തീയിൽ ബാറ്റർ ഓരോ ഉണ്ണിയപ്പം കുഴിയിലും ഒഴിച്ചു അടച്ചു വയ്ക്കുക. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു ഒരു ടൂത്ത് പിക്ക് വച്ച് വെന്തോ എന്ന് നോക്കുക. വേണേൽ തിരിച്ചും ഇട്ടു കൊടുക്കുക. അപ്പോളേക്കും അടിപൊളി മിനി മംഗോ കേക്ക് റെഡി.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതൽ : പഠനം
Health Tips : ഈ ശീലം പതിവാക്കൂ, പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ