ആർത്തവ സമയത്തെ വേദന മാറ്റാൻ സഹായിക്കുന്ന അഞ്ച് ചായകൾ

Published : Jul 11, 2025, 09:36 AM IST
periods

Synopsis

കർപ്പൂര തുളസിയാണ് മറ്റൊരു പരിഹാരം. ഇതിലെ മെന്തോൾ പേശികളുടെ സങ്കോചങ്ങളെ സുഗമമാക്കുകയും അതുവഴി വേദനാജനകമായ വയറുവേദന കുറയ്ക്കുകയും ചെയ്യുന്നു.1 ടീസ്പൂൺ ഉണങ്ങിയ പെപ്പർമിന്റ് ഇലകൾ ചൂടുവെള്ളത്തിൽ 5-10 മിനിറ്റ് നേരം കുതിർത്ത് വയ്ക്കുക. 

ആർത്തവ ദിവസങ്ങളിൽ വേദനയും മറ്റ് അസ്വസ്ഥകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്തന വേദന, വയറ് വേദന, നടുവേദന, ക്ഷീണം പോലുള്ള പ്രശ്നങ്ങൾ പിരീഡ്സ് ദിവസങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവ ദിനങ്ങളിലെ വേദന പരിഹരിക്കാൻ സഹായിക്കുന്ന ചില ചായകളെ കുറിച്ചാണ് ഇനി പറയുന്നത്..

ഒന്ന്

ആർത്തവ വേദന കുറയ്ക്കാൻ റാസ്ബെറി ഇല ചായ സഹായകമാണ്. റാസ്ബെറി ചെടികളുടെ ഇലകളിൽ നിന്നാണ് ഈ ചായ ഉണ്ടാക്കുന്നത്. റാസ്ബെറി ഇലകളിൽ ഫ്രാഗറിൻ അടങ്ങിയിട്ടുണ്ട്. ഇത് പെൽവിക് പേശികളെ ശക്തിപ്പെടുത്തുകയും ഗർഭാശയത്തിലെ സങ്കോചങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന സംയുക്തമാണ്. ഇത് ആർത്തവ വേദനയെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 1-2 ടീസ്പൂൺ ഉണങ്ങിയ ഇലകൾ ചൂടുവെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് തിളപ്പിച്ച് ശേഷം കുടിക്കുക. ഇത് ആർത്തവ വേദന കുറയ്ക്കാൻ കുറയ്ക്കാൻ സഹായിക്കും.

രണ്ട്

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ചമോമൈൽ ചെടിഏറെ പ്രശസ്തമാണ്. വെള്ളഇതളുകൾ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഇത് ഉണക്കിയാണ് ചാമോമൈൽ ടീ ഉണ്ടാക്കുന്നത്‌. ചമോമൈൽ ചായ ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകും. എപിജെനിൻ പോലുള്ള ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് സംയുക്തങ്ങൾ മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു. ചമോമൈൽ ചായ ഉറക്കം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും ഇതിന് കഴിയും.

മൂന്ന്

കർപ്പൂര തുളസിയാണ് മറ്റൊരു പരിഹാരം. ഇതിലെ മെന്തോൾ പേശികളുടെ സങ്കോചങ്ങളെ സുഗമമാക്കുകയും അതുവഴി വേദനാജനകമായ വയറുവേദന കുറയ്ക്കുകയും ചെയ്യുന്നു.1 ടീസ്പൂൺ ഉണങ്ങിയ പെപ്പർമിന്റ് ഇലകൾ ചൂടുവെള്ളത്തിൽ 5-10 മിനിറ്റ് നേരം കുതിർത്ത് വയ്ക്കുക. പെപ്പർമിന്റ് ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വയറു വീർക്കൽ കുറയ്ക്കുകയും ചെയ്യും.

നാല്

കറുവപ്പട്ട ചായയ്ക്ക് വേദന ലഘൂകരിക്കാനും കഴിയും. കറുവപ്പട്ടയിൽ വീക്കം കുറയ്ക്കുന്നതും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങളുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും ഗർഭാശയ പേശികളെ വിശ്രമിക്കുന്നതിലൂടെയും ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ ദിവസങ്ങളിൽ കറുവപ്പട്ട ചായ ഇടവിട്ട് കുടിക്കുക.

അഞ്ച്

ഇഞ്ചിയുടെ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ അളവ് കുറയ്ക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി