മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Published : Jul 05, 2023, 08:34 PM ISTUpdated : Jul 05, 2023, 08:35 PM IST
മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Synopsis

വിറ്റാമിൻ സി ഉള്ളതിനാൽ നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.  

മുടിയുടെ ആരോ​ഗ്യത്തിനായി വിവിധ എണ്ണകൾ ഉപയോ​ഗിക്കുന്നവരുണ്ട്. മുടിയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ ചേരുവകയായിരിക്കണം ഉപയോ​ഗിക്കേണ്ടത്. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും.

ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ സി ഉള്ളതിനാൽ, നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക., ഇത് മുടിയിഴകൾക്ക് തിളക്കവും മൃദുത്വവും തിളക്കവും നൽകുന്നു.

നെല്ലിക്കയുടെ നീര് എടുത്തോ, പൊടിച്ചതോ അല്ലെങ്കിൽ എണ്ണയായിട്ടോ, ഏത് രൂപത്തിലും നെല്ലിക്ക ഉപയോഗിക്കാം. 
നെല്ലിക്ക എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. ആരോഗ്യമുള്ള തലയോട്ടി നിലനിർത്താൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നെല്ലിയ്ക്കുണ്ട്. താരൻ, ചൊറിച്ചിൽ, തലയോട്ടിയിലെ അണുബാധകൾ എന്നിവ ഇല്ലാതാക്കാൻ ഇതിന് കഴിയും.

മുടി കൊഴിച്ചിൽ തടയാൻ മുടി പതിവായി നെല്ലിക്ക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അങ്ങനെ ചെയ്യുന്നത്  രക്തചംക്രമണം വർദ്ധിപ്പിക്കുകയും ആവശ്യത്തിന് ഓക്സിജൻ നൽകുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. ഇത് മുടി നാരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. 

ദിവസവും നിലക്കടല കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സെർവിക്കൽ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം; സൂക്ഷ്മ ലക്ഷണങ്ങൾ
ഡെങ്കിപ്പനി സമയത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ പപ്പായ ഇലകൾ സഹായിക്കുമോ?