
പ്രമേഹം ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ സൃഷ്ടിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നതിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ചികിത്സകളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്ന വിദഗ്ധർ നിർദ്ദേശിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ഉലുവ വെള്ളം.
അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന് തന്നൊണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് 2015-ൽ ഇന്റർനാഷണൽ ജേണൽ ഫോർ വൈറ്റമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
'രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഉലുവ അത്യുത്തമമാണ്. ഇൻസുലിൻ പ്രതിരോധത്തെ നേരിടാൻ ഇത് സഹായിച്ചേക്കാം...' - വെയ്റ്റ് മാനേജ്‌മെന്റ് വിദഗ്ധയും പോഷകാഹാര വിദഗ്ധനുമായ ഡോ. അഞ്ജു സൂദ് പറഞ്ഞു.
വയറിനെ പ്രശ്നത്തിലാക്കുന്ന മൂന്ന് കാര്യങ്ങള്‍ തിരിച്ചറിയൂ...
ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അതായത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു. സോഡിയം, സിങ്ക്, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, ബി, സി തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, അന്നജം, പഞ്ചസാര, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനു പുറമേ, ശരീരഭാരം കുറയ്ക്കുകയും പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ അരിച്ചെടുത്ത ശേഷം കുടിക്കുക. വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ഡോ. അഞ്ജു പറഞ്ഞു.
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം നിസാരമല്ല