കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാം, മുഖം സുന്ദരമാക്കാം ; ഐസ് ക്യൂബ് ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

Published : Nov 03, 2024, 09:28 AM ISTUpdated : Nov 03, 2024, 09:32 AM IST
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാം, മുഖം സുന്ദരമാക്കാം ; ഐസ് ക്യൂബ് ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

Synopsis

മുഖക്കുരു പ്രശ്നം ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും അമിതമായ എണ്ണ ഉൽപാദനം തടയുന്നതിലൂടെയും ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ഫിസിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചർമ്മത്തിൽ ഐസ് ക്യൂബ് ഉപയോേ​ഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതാണ്. കാരണം ഐസ് ക്യൂബ് മസാജ് വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും. മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കുക ചെയ്യും. 

ഐസ് ക്യൂബ് മസാജ് മുഖത്തെ ക്ഷീണം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് തൽക്ഷണ തിളക്കം 
നൽകുകയും ചെയ്യുമെന്ന് ദില്ലിയിലെ ISAAC Luxe ക്ലിനിക്കിന്റെ സ്ഥാപകയും ഡെർമറ്റോളജിസ്റ്റുമായി ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു.

മുഖക്കുരു പ്രശ്നം ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും അമിതമായ എണ്ണ ഉൽപാദനം തടയുന്നതിലൂടെയും ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ഫിസിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വിവിധ ക്രീമുകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഐസ് ഐക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. മുഖത്ത് പതിവായി ഐസ് പുരട്ടുന്നത് കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു. 

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് കുറയ്ക്കുന്നതിന് 15-20 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും. വീർത്ത കണ്ണുകൾക്കുള്ള മികച്ചൊരു പരിഹാരമാണ് ഐസ് ക്യൂബ് മസാജ് എന്നും വിദ​ഗ്ധർ പറയുന്നു. ഐസിൻ്റെ തണുപ്പ് ചർമ്മത്തിൻ്റെ സുഷിരങ്ങൾ ശക്തമാക്കാൻ സഹായിക്കുകയും ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. 

ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് സൂര്യാഘാതമേറ്റ ചർമ്മത്തിന് ഏറെ ആശ്വാസം നൽകുന്നു. കാരണം, ഐസ് ക്യൂബ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും ഒഴിവാക്കാൻ സഹായിക്കുന്നു. ഐസ് ക്യൂബുകൾ നേർത്ത തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

അതുമല്ലെങ്കിൽ തക്കാളി പൾപ്പ്, കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ് തുടങ്ങിയ ചേരുവകൾ ഒരു ഐസ് ട്രേയിൽ ഫ്രീസ് ചെയ്ത് മുഖത്ത് മസാജ് ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യരുത്. 

Read more മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗ്രാമ്പുവിന്റെ ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു