ഒലീവ് ഓയിലിൽ  ആരോഗ്യകരമായ വിറ്റാമിനുകൾ, കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കും. 

മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?. ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ചില പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിച്ച് മുഖത്തെ സുന്ദരമാക്കാം.

ഒന്ന് 

രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും അൽപം തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. വാഴപ്പഴത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. തേൻ ഉപയോ​ഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു.

രണ്ട്

ഒരു തക്കാളിയുടെ പേസ്റ്റും ഒരു ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. അൽപം നേരം മസാജ് ചെയ്ത ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

രണ്ട് സ്പൂൺ മഞ്ഞൾ പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 15 മിനുട്ട് നേരം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

നാല് 

തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബ്‌ ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും. 

അഞ്ച്

ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മുഖത്ത് പുരട്ടുക. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് ഈ പാക്ക് നല്ലതാണ്. ഒലീവ് ഓയിലിൽ ആരോഗ്യകരമായ വിറ്റാമിനുകൾ, കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കും. 

ഇക്കാര്യങ്ങൾ‌ ശ്രദ്ധിച്ചോളൂ, ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ സഹായിക്കും

Asianet News Live | Priyanka Gandhi | By - Election | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live