Low Sex Drive : സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Oct 25, 2022, 08:12 PM IST
Low Sex Drive : സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

വറുത്ത ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് ലിബിഡോയെ ഗണ്യമായി കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. ഈ ട്രാൻസ്-ഫാറ്റി ആസിഡുകൾ കഴിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളിൽ പുരുഷന്മാരിൽ അസാധാരണമായ ബീജ ഉൽപാദനത്തിന്റെ അളവിലുള്ള വർദ്ധനവും ഉൾപ്പെടുന്നു. വറുത്ത ഭക്ഷണങ്ങൾ ലൈംഗികാസക്തി കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  

ലൈംഗികത പ്രത്യുൽപാദനത്തിന് സഹായിക്കുന്ന പ്രക്രിയ മാത്രമല്ല, അതിനപ്പുറം ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങൾ സെക്സിനുണ്ട്. ഇന്ന് ചിലർക്ക് സെക്സിനോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. 43 ശതമാനം സ്ത്രീകൾക്ക് ലൈംഗികശേഷിയോടുള്ള താൽപര്യം കുറഞ്ഞതായി മെഡിക്കൽ ന്യൂസ് ടുഡേ വ്യക്തമാക്കുന്നു. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് സ്വാഭാവികമായും സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കാനാകും.

ഒന്ന്...

മദ്യപിക്കുന്നത് സെക്‌സ് ഡ്രൈവ് (ലിബിഡോ) കുറയാൻ ഇടയാക്കും. മാത്രമല്ല ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകും. 2022-ൽ ആൽക്കഹോൾ യൂസ് ഡിസോർഡർ ഉള്ള 104 ആളുകളിൽ നടത്തിയ പഠനത്തിൽ 88.5 ശതമാനം പേരും 3 മാസത്തെ മദ്യം കഴിക്കാത്തതിന് ശേഷം ഉദ്ധാരണക്കുറവിൽ പുരോഗതി കാണിച്ചുതായി കണ്ടെത്തിയതായി സിഡിസി വ്യക്തമാക്കി.

രണ്ട്...

വറുത്ത ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് ലിബിഡോയെ ഗണ്യമായി കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. ഈ ട്രാൻസ്-ഫാറ്റി ആസിഡുകൾ കഴിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളിൽ പുരുഷന്മാരിൽ അസാധാരണമായ ബീജ ഉൽപാദനത്തിന്റെ അളവിലുള്ള വർദ്ധനവും ഉൾപ്പെടുന്നു. വറുത്ത ഭക്ഷണങ്ങൾ ലൈംഗികാസക്തി കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

മൂന്ന്...

ഉപ്പും പഞ്ചസാരയും കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. പഞ്ചസാരയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഇൻസുലിൻ മാറ്റങ്ങൾ താഴ്ന്ന ലിബിഡോയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഡിയം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ സെക്‌സ് ഡ്രൈവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാല്...

പുകവലി ലൈംഗിക ഉത്തേജനം, വിശപ്പ്, കിടപ്പറയിലെ സംതൃപ്തി എന്നിവ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. പുകവലി പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ദോഷകരമായി ബാധിക്കും. പുകവലി ഒരു വ്യക്തിയുടെ ശരീരത്തിൽ കാർബൺ മോണോക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയ്ക്കുകയും സെക്‌സ് ഡ്രൈവ് കുറയുകയും ചെയ്യുന്നു.

കുട്ടികൾക്ക് വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട വിറ്റാമിൻ ഇതാണ്