Onion For Hair : മുടികൊഴിച്ചിൽ കുറയ്ക്കാൻ സവാള; ഉപയോ​ഗിക്കേണ്ട വിധം

By Web TeamFirst Published Sep 21, 2022, 2:09 PM IST
Highlights

ഒരു സവാള തൊലി കളഞ്ഞ് നീരെടുത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. 

മുടികൊഴിച്ചിൽ സ്ത്രീകളെയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. നിരവധി ആളുകൾക്ക് ദിവസേന വലിയ അളവിൽ മുടി കൊഴിയുന്നു. ഇത് പലരിലും പരിഭ്രാന്തിയും സമ്മർദവും ഉണ്ടാക്കുന്നു. പലരിലും മുടി കൊഴിച്ചിൽ തടയാൻ ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്. ചില സന്ദർഭങ്ങളിൽ, മുടി കൊഴിച്ചിലും വലിയ രീതിയിൽ മുടി നഷ്ടമാകുന്നതും മോശം ആരോഗ്യാവസ്ഥയുടെ ഫലമാകാം.

മുടി കൊഴിച്ചിൽ തടയാൻ നമ്മുടെ വീട്ടിൽതന്നെ ചില പ്രതിവിധികളുണ്ട്. മുടികൊഴിച്ചിൽ മാറ്റാൻ എറ്റവു നല്ലതാണ് സവാള എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഒരു സവാള തൊലി കളഞ്ഞ് നീരെടുത്ത് അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. 

സവാളയിൽ സൾഫർ ധാരാളമുണ്ട്. സൾഫർ മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും മുടി കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ ഇഴയുടെ ടെൻസൈൽ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേരിൽ നിന്ന് മുടിയുടെ ശക്തി വർദ്ധിപ്പിക്കാൻ സവാള സഹായിക്കുന്നു. ഇത് മുടി കട്ടിയാകുന്നത് തടയുന്നു. 

സ്ട്രെസ് കുറയ്ക്കാൻ കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

സവാളയുടെ നീരും അൽപം കറ്റാർവാഴ ജെല്ലും ടീ ട്രീ ഓയിലും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തലയിൽ കഴുകുക. മുടികൊഴിച്ചിലും താരനും അകറ്റാൻ ഈ പാക്ക് സ​ഹായകമാണ്. 

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് മുടി വളർച്ചയ്ക്ക് പ്രധാനമാണ്. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്. സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഈ നട്സ് ശീലമാക്കാം

 

click me!