Asianet News MalayalamAsianet News Malayalam

Stress Relieving Foods : സ്ട്രെസ് കുറയ്ക്കാൻ കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

ആരോഗ്യകരമായ സമ്മർദ്ദ പ്രതികരണത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക ആരോഗ്യത്തിൽ കോളിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ചേക്കാം.

foods to help relieve stress
Author
First Published Sep 20, 2022, 10:24 PM IST

ഇന്ന് നമ്മുക്കിടയിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഓഫീസിൽ ജോലിയുമായി ബന്ധപ്പെട്ട ടെൻഷൻ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, തിരക്കേറിയ ജീവിതം അങ്ങനെ സമ്മർദ്ദം കൂടാൻ പല കാരണങ്ങളുണ്ട്. നിത്യ ജീവിതത്തിലെ പല കാര്യങ്ങളും പലർക്കും അമിത ടെൻഷൻ നൽകുന്നു. അമിത മാനസിക സമ്മർദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതെന്നറിയാം...

ഒന്ന്...

കറുവപ്പട്ടയുടെ സുഗന്ധം ശരീരത്തിന് വിശ്രമം നൽകുമെന്നും അതുവഴി സമ്മർദ്ദം ഒഴിവാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചൂടുള്ള കപ്പ് കട്ടൻ ചായയിൽ കറുവപ്പട്ട ചേർക്കുന്നത് ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, സമ്മർദ്ദം ഒഴിവാക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു.

രണ്ട്...

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ തിയനൈൻ തേയിലച്ചെടിയിൽ കാണപ്പെടുന്നു . ഇത് സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്നു. ജപ്പാനിലെ ഒരു സർവ്വകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ പോലും ഗ്രീൻ ടീ പതിവായി കുടിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറഞ്ഞതായി കണ്ടെത്തി.

മൂന്ന്...

തുളസിയുടെ പതിവ് ഉപഭോഗം ശാരീരിക അവയവങ്ങളെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം ഒഴിവാക്കാനും തുളസി സഹായിക്കുന്നു. അതുകൂടാതെ, ആൻറി ഡിപ്രസന്റ് പ്രവർത്തനവും ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനത്തനവും മെച്ചപ്പെടുത്തുന്നതിൽ ഇത് ചെലുത്തുന്ന ഗുണങ്ങളും ഉൾപ്പെടെ നിരവധി മാനസിക നേട്ടങ്ങൾ ഇത് നൽകുന്നു. 

നാല്...

മധുരക്കിഴങ്ങ് പോലുള്ള പോഷക സമ്പുഷ്ടമായ കാർബോഹൈഡ്രേറ്റ് സ്രോതസ്സുകൾ മുഴുവനായി കഴിക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ പ്രവർത്തനരഹിതമാക്കാൻ ഇടയാക്കും, ഇത് വീക്കം, വേദന, മറ്റ് പ്രതികൂല ഫലങ്ങൾ എന്നിവയ്ക്ക് കാരണമാകാം.

അഞ്ച്...

ആരോഗ്യകരമായ സമ്മർദ്ദ പ്രതികരണത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക ആരോഗ്യത്തിൽ കോളിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ചേക്കാം.

ദിവസവും ഒരു നേരം സാലഡ് ശീലമാക്കൂ, കാരണം ഇതാണ്

 

Follow Us:
Download App:
  • android
  • ios