വെരിക്കോസ് വെയിന്‍; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

Published : Apr 26, 2023, 03:46 PM ISTUpdated : Apr 26, 2023, 03:50 PM IST
വെരിക്കോസ് വെയിന്‍; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

Synopsis

ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.  ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും.

ചര്‍മ്മത്തിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. ശരീരത്തിന്‍റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. വെരിക്കോസ് വെയിന്‍ മൂലം കാലുകളില്‍ അസ്വസ്ഥത, വേദന, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം. 

ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.  ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇതും വെരിക്കോസ് വെയിൻ രോഗത്തെ വിളിച്ചുവരുത്താം. 

വെരിക്കോസ് വെയിന്‍ ഭൂരിഭാഗം ആളുകൾക്കും അപകടകരമല്ല, എന്നിരുന്നാലും രക്തം കട്ടപിടിക്കുന്നത് പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, കഠിനമായ വെരിക്കോസ് വെയിനിന്‍റെ ഫലമായി ഇടയ്ക്കിടെ ഉണ്ടാകാം. ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.  

വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. വെരിക്കോസ് വെയിനിനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക.

രണ്ട്... 

ആരോഗ്യകരമായ ഭാരം നിലനിർത്തുക. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. അതിനാല്‍ ഭാരം നിലനിര്‍ത്തുക. 

മൂന്ന്...

പതിവായി വ്യായാമം ചെയ്യുക എന്നതും വെരിക്കേസ് വെയിനിനെ തടയാന്‍ സഹായിക്കും. 

നാല്...

സ്റ്റോക്കിംഗ്സ് ധരിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. പ്രാരംഭ ഘട്ടത്തിലുള്ള വെരിക്കോസ് വെയിനുകൾ തടയുന്നതിന് കംപ്രഷൻ സ്റ്റോക്കിംഗ്സ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.

Also Read: വരണ്ട ചര്‍മ്മം, കേടായ പല്ലുകളും നഖങ്ങളും; തിരിച്ചറിയാം ഈ ആരോഗ്യപ്രശ്‌നം...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ