കൊളസ്ട്രോളുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലത്; ഇത് ഭാവിയില്‍ അപകടമായി വരാം

Published : Apr 26, 2023, 12:40 PM IST
കൊളസ്ട്രോളുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലത്; ഇത് ഭാവിയില്‍ അപകടമായി വരാം

Synopsis

കൊളസ്ട്രോള്‍ അധികരിക്കുന്നത് പലരീതിയില്‍ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഹൃദയാരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ കൊളസ്ട്രോള്‍ അത്രമാത്രം പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. 

കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്കാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേവലം ജീവിതശൈലീരോഗമെന്ന വിലയിരുത്തലില്‍ നിന്ന് ഏറെ ഗൗരവമുള്ള അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നയിച്ചേക്കാവുന്ന ഒരു പ്രധാന കാരണമായി കൊളസ്ട്രോളിനെ ഇന്ന് മിക്കവരും തിരിച്ചറിയുന്നുണ്ട്. 

കൊളസ്ട്രോള്‍ അധികരിക്കുന്നത് പലരീതിയില്‍ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഹൃദയാരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ കൊളസ്ട്രോള്‍ അത്രമാത്രം പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. 

എന്നാല്‍ കൊളസ്ട്രോള്‍ ഉള്ളവരില്‍ ഒരു വിഭാഗം പേര്‍ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും തുടരാറുണ്ട്. ഇത്തരക്കാര്‍ അധികവും ശ്രദ്ധിക്കാതെ വിട്ടുപോകുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ ഭാവിയില്‍ ഇവര്‍ക്ക് വലിയ രീതിയില്‍ അപകടഭീഷണി ഉയര്‍ത്തുന്നവയുമാണ്.

പരിശോധന...

കൊളസ്ട്രോളുള്ളവര്‍ പതിവായി ഇതിന്‍റെ നില പരിശോധിച്ച് ഉറപ്പിക്കുകയോ മനസിലാക്കുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പലരും ഇക്കാര്യം നിസാരമാക്കി കളയാറുണ്ട്. ഈ മനോഭാവം പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നത് തീര്‍ച്ചയ എച്ച്ഡിഎല്‍, എല്‍ഡിെല്‍, ട്രൈഗ്ലിസറൈഡ്സ് എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളാണ് കൊളസ്ട്രോള്‍ നോക്കുമ്പോള്‍ വിലയിരുത്തുന്നത്. ഇതില്‍ എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍ എന്നും പറയും) കൂടുന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. 

വ്യായാമം...

കൊളസ്ട്രോളുള്ളവര്‍ ഇത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായിത്തന്നെ വ്യായാമം പതിവാക്കേണ്ടതുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പോലും അധികപേരും ഇതിന് മെനക്കെടാറില്ല എന്നാണ് സത്യം. മരുന്നുണ്ടെങ്കില്‍ അത് കഴിച്ച് കൊളസ്ട്രോള്‍ നിയന്ത്രിക്കാം എന്നുതന്നെയാണ് മിക്കവരും ചിന്തിക്കുക. നടത്തം പോലുള്ള കാര്യങ്ങള്‍ ചെയ്താലും മതി, ഇതുതന്നെ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായകമായിരിക്കും. 

അലസത...

കൊളസ്ട്രോളുള്ളവര്‍ ദീര്‍ഘസമയം ഒരേ രീതിയില്‍ ഇരിക്കുന്നത് അത്ര നല്ലതല്ല. ചിലര്‍ക്ക് ജോലി ഇത്തരത്തിലുള്ളതായിരിക്കും. അങ്ങനെയുള്ളവരാണെങ്കിലും പതിവായി കായികമായി എന്തെങ്കിലും ചെയ്യാനായി ശ്രമിക്കേണ്ടതുണ്ട്. ജോലിസമയത്തും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നതോ പടികള്‍ കയറിയിറങ്ങുന്നതോ പോലുള്ള ലളിതമായ കാര്യങ്ങളും ചെയ്ത് ശീലിക്കാം. അലസമായി ഏറെ സമയം ചെലവിടുമ്പോള്‍ എല്‍ഡിഎല്‍ നിലയാണ് കൂടുക. ഇത് വീണ്ടും കൊളസ്ട്രോള്‍ അധികരിക്കുന്നതിലേക്ക് നയിക്കും. 

പുകവലി...

ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ സ്ഥിരീകരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സ്വാഭാവികമായും പുകലി നിര്‍ത്താൻ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ആളുകള്‍ ഇതിനെ കാര്യമായി എടുക്കാറില്ല. കൊളസ്ട്രോള്‍ രോഗികളുടെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. എന്നാല്‍ കൊളസ്ട്രോളുള്ളവര്‍ പുകവലി പതിവാക്കുമ്പോള്‍ അത് എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോള്‍ കുറയാനാണ് ഇടയാവുക. 

ശരീരഭാരം...

കൊളസ്ട്രോളുള്ളവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടൊരു സംഗതിയാണ് ശരീരഭാരം. വണ്ണം കൂടുന്നത് തീര്‍ച്ചയായും കാര്യമായി എടുക്കണം. കാരണം ഇത് അനുബന്ധപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പിന്നെയും കൂട്ടാം. ഡയറ്റ് കണ്‍ട്രോളും വര്‍ക്കൗട്ടുമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പേടിക്കാനില്ല. 

Also Read:- കാലിലോ പാദങ്ങളിലോ നീര് കണ്ടാല്‍ ശ്രദ്ധിക്കുക; ഇത് നിസാര പ്രശ്നമല്ല...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം