
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരുന്നതാണ് ഗാസ്ട്രിക് ക്യാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ആണ് ഈ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നത്.
എപ്പോഴും വയര്‍ വീര്‍ത്തിരിക്കുക, എപ്പോഴുമുള്ള അസിഡിറ്റി, ഛർദ്ദി, ദഹനക്കേട്, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, ചെറിയ അളവില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതായി തോന്നുക, വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ഭാരം പെട്ടെന്ന് കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള വസ്തുക്കളോ രക്തമോ ഛർദ്ദിക്കുക, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയാണ് വയറിലെ അര്‍ബുദത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
ഗാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്ക്കുക. പകരം പച്ചക്കറികള്‍, പ്രത്യേകിച്ച് ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുക, അതുപോലെ സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി തുടങ്ങിയവ കഴിക്കുക. കൂടാതെ, വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഉണക്കിയ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam