
കുട്ടികളില്‍ കൊവിഡ് ഗുരുതരമാകില്ലെന്ന് പഠനം. കുട്ടികളിൽ കൊവിഡ‍് ബാധിച്ചാൽ ഗുരുതര അസുഖങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ), ബ്രിസ്റ്റോൾ സർവകലാശാല, യോർക്ക് സർവകലാശാല, ലിവർപൂൾ സർവകലാശാല എന്നീ സർവകലാശാലകളാണ് 18 വയസ്സിൽ താഴെയുള്ളവരിൽ പഠനം നടത്തിയത്. 18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഈ പ്രായപരിധിയില്‍ 47,903 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് പഠനത്തിൽ പറയുന്നു. കൗമാരക്കാർക്കും കുട്ടികൾക്കും അതിവേഗം വാക്സിൻ നൽകി അവരെ സുരക്ഷിതരാക്കണമെന്നാണ് ഗവേഷകരിലൊരാളായ യുസിഎല്ലിൽ നിന്നുള്ള പ്രൊ. റസ്സൽ വിനർ പറഞ്ഞു.
'കൊവിഡ് 19 അടങ്ങിയിട്ടില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam