സോയ മിൽക്ക്, ബദാം പാൽ, ഓട്സ് പാൽ എന്നിവ വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഈ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബലുകൾ പരിശോധിക്കുക.  

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സപ്ലിമെന്റുകൾ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്. വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം...

കൂൺ...

ചിലതരം കൂണുകൾക്ക് സൂര്യപ്രകാശം ഏൽക്കുമ്പോൾ സ്വാഭാവികമായും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയും. ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

മുട്ട...

മുട്ടയുടെ മഞ്ഞക്കരുവിൽ മാത്രമേ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. കോളിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉറവിടമാണ് മുട്ട. കൂടാതെ ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു. 

പനീർ...

ഇന്ത്യയിലെ ഒരു ജനപ്രിയ പാലുൽപ്പന്നമായ പനീർ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. വിറ്റാമിൻ ഡിയുടെ അളവ് വ്യത്യാസപ്പെടാം. നിങ്ങളുടെ ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് മറ്റ് അവശ്യ പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ ഡി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

സാൽമൺ മത്സ്യം...

ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഒരു മികച്ച ചോയ്സ് മാത്രമല്ല അതിൽ വിറ്റാമിൻ ഡിയും കൂടുതലാണ്. പോഷകസമൃദ്ധമായ പ്രോട്ടീനിന്റെയും ഒമേഗ -3 ഫാറ്റിയുടെയും മികച്ച ഉറവിടമാണ് സാൽമൺ. 

സോയ മിൽക്ക്...

സോയ മിൽക്ക്, ബദാം പാൽ, ഓട്സ് പാൽ എന്നിവ വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഈ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ, വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബലുകൾ പരിശോധിക്കുക. 

മഴക്കാലത്തെ ശ്വാസകോശ സംബന്ധമായ അണുബാധകൾ ; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Oommen Chandy | അന്ത്യയാത്ര ജനഹൃദയങ്ങളിലൂടെ | Asianet News Live | Kerala Live TV News