ഉറക്കക്കുറവ് പഠിത്തത്തോടുള്ള ശ്രദ്ധക്കുറവിന് കാരണമാകുമെന്നും അമിതവണ്ണം പോലുള്ള ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു.
നല്ല ഉറക്കം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രധാനമാണ്. കുട്ടികളിൽ പ്രത്യേകിച്ചും നമ്മളിൽ പലരും കിടന്നാലുടൻ ഉറങ്ങുന്നവരാകാം. എന്നാൽ കുട്ടികളുടെ കാര്യം അങ്ങനെയല്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ കഴിയാതെ അസ്വസ്ഥപ്പെടുന്ന കുഞ്ഞുങ്ങൾ ഏറെയാണ്.
എന്തോ ഒരു ഭയമോ സങ്കടമോ കുഞ്ഞു മനസിനെ അലട്ടുന്നുണ്ടാകും. രക്ഷിതാക്കൾ അൽപം ക്ഷമയും അച്ചടക്കവും കുഞ്ഞിന്റെ കാര്യത്തിൽ പുലർത്തിയാൽ കുട്ടിക്ക് ആരോഗ്യകരമായ ദിനചര്യ ഉണ്ടാക്കുകയും ശാന്തമായി ഉറങ്ങാൻ അത് കുട്ടിയെ സഹായിക്കുകയും ചെയ്യും. കുട്ടികളിൽ ഉറക്കക്കുറവ് മസ്തിഷ്ക വികസനം കുറയുക, പഠന പ്രശ്നങ്ങൾ, പതിവ് നെഗറ്റീവ് വികാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള പ്രശ്നങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ, രോഗങ്ങളുടെ ആവൃത്തി എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഉറക്കക്കുറവ് സ്‌കൂളിൽ പഠിത്തത്തോടുള്ള ശ്രദ്ധക്കുറവിന് കാരണമാകുമെന്നും അമിതവണ്ണം പോലുള്ള ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. പ്രായത്തിനനുസരിച്ച് ഉറക്കം മാറേണ്ടതുണ്ട്. 24 മണിക്കൂർ കാലയളവിൽ കുട്ടികൾക്ക് എത്ര മണിക്കൂർ ഉറക്കം ആവശ്യമാണെന്നറിയാം...
(4 മുതൽ 12 മാസം വരെ): 12 മുതൽ 16 മണിക്കൂർ വരെ ഉറക്കം ലഭിക്കണം
(1 വയസ് മുതൽ 2 വയസ് വരെ): 11 മുതൽ 14 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.
(3 മുതൽ 5 വർഷം വരെ): 10 മുതൽ 13 മണിക്കൂർ വരെ ഉറക്കം പ്രധാനം.
(6 മുതൽ 12 വയസ്സ് വരെ): 9 മുതൽ 12 മണിക്കൂർ ഉറക്കം വരെ വേണം
(13 മുതൽ 18 വയസ്സ് വരെ): 8 മുതൽ 10 മണിക്കൂർ വരെ ഉറക്കം പ്രധാനം.
ഉറക്കക്കുറവിന് കാരണമാകുന്ന ചില മെഡിക്കൽ അവസ്ഥകളിൽ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, കാലാനുസൃതമായ കൈകാലുകളുടെ ചലനങ്ങൾ, ഉറങ്ങുമ്പോൾ അമിതമായ ചലനം, ആസിഡ് റിഫ്ലക്സ് എന്നിവ ഉൾപ്പെടുന്നു. ഉറക്കമില്ലായ്മ എന്നത് ന്യായമായ സമയത്തിനുള്ളിൽ ഉറങ്ങാൻ കഴിയാത്തതോ രാത്രിയിൽ ഉണർന്ന് വീണ്ടും ഉറങ്ങാൻ ബുദ്ധിമുട്ടുന്നതോ ആണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തതും ഉറക്കത്തിനു ശേഷം ഉന്മേഷം ലഭിക്കാത്തതും ലക്ഷണങ്ങളിൽ ഉൾപ്പെടാം.
