കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം

Published : Jan 23, 2026, 06:31 PM IST
Malnutrition

Synopsis

മാതൃത്വകാലത്തെ പോഷകക്കുറവ്, ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ, സൂക്ഷ്മപോഷകങ്ങളിലെ കുറവ്, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവ ഇതിന് കാരണങ്ങളായി പറയപ്പെടുന്നു

രാജ്യത്ത് സംഭവിക്കുന്ന പ്രതിസന്ധികളിൽ കുട്ടികളിലുണ്ടാകുന്ന പോഷകക്കുറവിനെ കുറിച്ച് എത്രപേ‍‍ർക്ക് അറിയാം. ദേശീയ കുടുംബാരോഗ്യ സർവേ-5 പ്രകാരം ഇന്ത്യയിൽ അഞ്ചു വയസ്സിന് താഴെയുള്ള 32.1% കുട്ടികളിൽ ഭാരക്കുറവുള്ളവരാണ്. ദേശീയ ശരാശരിയിൽ ചെറിയൊരു മെച്ചമുണ്ടായിണ്ടെങ്കിലും, ജില്ലാ തലത്തിൽ ഇത് അസമമാണ്.

ജില്ലാതല ഡാറ്റയെ അടിസ്ഥാനമാക്കി 2022ൽ നടത്തിയ സ‍‍ർവേ പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകക്കുറവ് വളരെ ഗുരുതരമായ നിലയിലുള്ളതും ഇതിൽ 100-ലധികം ജില്ലകൾ “അത്യന്തം ഗുരുതരം” അല്ലെങ്കിൽ “വളരെ ഗൗരവമുള്ള” വിഭാഗങ്ങളിലായാണ് ചേ‍ർത്തിരിക്കുന്നത്. ചില ജില്ലകളിൽ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം ദേശീയ ശരാശരിയേക്കാൾ 20–40% വരെ കൂടുതലായും കാണപ്പെടുന്നു.

കേരളത്തിലേക്ക് വന്നാൽ പോഷൻ ട്രാക്കറിന്റെ ഏറ്റവും അവസാനത്തെ സ‍ർവേ പ്രകാരം 100 കുട്ടികളിൽ ഏകദേശം 3.2% പേരിൽ ഈ താത്കാലിക പോഷകക്കുറവ് കാണപ്പെടുന്നു എന്നതാണ്. എന്നാൽ അണ്ടർവെയ്റ്റ് നില 10.18% ആയി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്, ദീർഘകാല പോഷകക്കുറവ് ഇപ്പോഴും പ്രശ്നമാണ് എന്ന് സൂചിപ്പിക്കുന്നതാണ്.

ഈ ഭാരക്കുറവ് ഭക്ഷണത്തിലെ കലോറി കുറവിനെ മാത്രമല്ല, ദീർഘകാല പോഷകക്കുറവിനെത്തുടർന്ന് ശരീരത്തിലെ കോശങ്ങളുടെയും ഹോർമോണുകളുടെയും പ്രവർത്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് മുംബൈയിലെ Internal Medicine & Metabolic Physician ആയി Dr Vimal പഹൂജ പറയുന്നു.

മാതൃത്വകാലത്തെ പോഷകക്കുറവ്, ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ, സൂക്ഷ്മപോഷകങ്ങളിലെ കുറവ്, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവ ഇതിന് കാരണങ്ങളായി പറയപ്പെടുന്നു. ഉയർന്ന അപകടസാധ്യതയുള്ള ജില്ലകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഗർഭകാലത്തും ശിശുക്കാലത്തിന്റെ ആദ്യഘട്ടങ്ങളിലും തുടരുന്ന ദീർഘകാല പോഷകക്കുറവ് ഹോർമോൺ സംവിധാനങ്ങളുടെ നിയന്ത്രണം തകർക്കുകയും, ശരീരത്തിലെ ലീൻ മസിൽ വളർച്ച കുറയ്ക്കുകയും, പ്രതിരോധശേഷിയെ ദുർബലമാക്കുകയും ചെയ്യുന്നു.

എല്ലാ ജില്ലകളിലും ഇത് ഒരുപോലെ വ്യാപിച്ചിരിക്കുന്നതല്ല; ചില ജില്ലകളിലെ പോഷകക്കുറവ് മുഴുവൻ തലമുറകളെയുമാണ് അപകടത്തിലാക്കുന്നത്, പ്രത്യേകിച്ച് ശാരീരിക വളർച്ചയിലെ കുറവ്, ബൗദ്ധിക വികസനത്തിലെ കുറവ്, പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന മെറ്റബോളിക് അസുഖങ്ങൾ എന്നിവ കുട്ടികൾ അനുഭവിക്കേണ്ടിവരുന്നു.

ദേശീയ ശരാശരിയെടുക്കുമ്പോൾ തീവ്ര പോഷക കുറവുള്ള പ്രദേശങ്ങൾ തിരിച്ചറിയാതെ പോകുന്നു. അതിനാൽ ഡാറ്റയിലൂടെ തിരിച്ചറിയപ്പെട്ട “ഉയർന്ന അപകടസാധ്യതയുള്ള” ജില്ലകളെ ലക്ഷ്യമിട്ട് പരിഹാര നടപടികളുണ്ടാകേണ്ടതും പോഷകകാര്യപ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതും അനിവാര്യതയാണ്.

നൽകുന്ന ഭക്ഷണത്തിൽ മാത്രമല്ല ഗർഭകാലത്തെ മാതൃത്വ പോഷകം, സൂക്ഷ്മപോഷകങ്ങളുള്ള പ്രോട്ടീൻ സമൃദ്ധമായ പ്രാദേശിക തനത് ഭക്ഷണം, കുട്ടികളുടെ ബാല്യകാലത്ത് മാക്രോ-മൈക്രോന്യൂട്രിയന്റ് പോഷണം, അനീമിയ, വിറ്റാമിൻ D, സൂക്ഷ്മപോഷക കുറവുകൾ കണ്ടെത്തുന്ന വളർച്ച പരിശോധനകൾ, ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയെകൂടി ഉൾക്കൊള്ളേണ്ടതാണ്.

കുട്ടികളുടെ വയസിനനുസരിച്ചുള്ള ഉയര കുറവ്, ദീർഘകാല പോഷകക്കുറവ്, ഉയരത്തിന് അനുസരിച്ചുള്ള ഭാരത്തിന്റെ കുറവ്, അപ്രതീക്ഷിത തൂക്ക കുറവ് എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ത്രെറ്റാണ് ദേശീയ കുടുംബാരോഗ്യ സർവേ-5 പ്രകാരം രാജ്യത്തെ കുട്ടികളിൽ കാണുന്നതെന്നും ഇത് അപകടകരമാണെന്നും വിദ​ഗ്ധ‍ർ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ