
ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമാണ് (International Day of Yoga). ഈ കൊവിഡ് ഭീതിയിൽ മനസിവും ശരീരത്തിനും ആശ്വാസം നൽകാൻ യോഗ മികച്ചൊരു വ്യായാമമാണ്. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
രാവിലെ ഭക്ഷണത്തിന് മുൻപ് യോഗ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. തുടക്കക്കാർ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലിച്ചാൽ മതിയാവും. മുടങ്ങാതെ എല്ലാ ദിവസവും ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. യോഗ ചെയ്താലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
യോഗ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാധിനിക്കുന്നതാണ്. ഈ ശ്വസന വ്യായാമങ്ങളിൽ ഒരാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായും കൂടുതൽ ബോധപൂർവമായും കൈകാര്യം ചെയ്യാൻ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക്, ഇത്തരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
Read more ശരീരഭാരം കുറയ്ക്കാൻ അഞ്ച് യോഗാ പോസുകൾ
രണ്ട്...
യോഗ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് നമ്മുക്കറിയാം. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയിൽ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകികൊണ്ട് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു. ദൈനംദിന ജീവിതത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാൻ യോഗയ്ക്ക് കഴിയും.
മൂന്ന്...
ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാം.
നാല്...
ഓരോ തവണയും ഒരാൾ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ ഇതിലെ പേശികളിൽ ഉയർന്ന രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയ്ക്കാം. . സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിർത്താൻ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാൻ യോഗ സഹായിക്കും.
യോഗ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്...
1. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
2. യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ
3. യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
4. തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക. ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം.
Read more യോഗ ലെെംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമോ?