
ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുടലിലെ കാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. പാരമ്പര്യവും ഒരു കാരണമായി പറയുന്നുണ്ട്.
തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ മാറ്റാവുന്ന രോഗമാണ് കാൻസർ.ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്.
കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും.എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. മുപ്പതിനും നാൽപതിനും വയസിനിടയിലുള്ളവരിലാണ് കുടലിലെ കാന്‍സര്‍ കൂടുതലായി കണ്ട് വരുന്നത്.
കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരിൽ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാൽ അർബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ബദാം, വാൾനട്ട്, ഹേസൽ നട്ട്, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അർബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam