Ira Khan : 'പുതുവര്‍ഷത്തില്‍ വണ്ണം കുറയ്ക്കാം'; ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ ഫാസ്റ്റിംഗ് മെത്തേഡ്

By Web TeamFirst Published Jan 11, 2022, 9:15 PM IST
Highlights

ജീവിതത്തിലെ മുക്കാല്‍ പങ്ക് ഭാഗും വളരെ സജീവമായി താന്‍ ജീവിച്ചുവെന്നും എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷത്തോളമായി അത്ര 'ആക്ടീവ്' അല്ലാതിരുന്നതിനാല്‍ കാര്യമായി വണ്ണം കൂടിയെന്നും ഇറ കുറിപ്പില്‍ പറയുന്നു

ഇന്ന് മിക്ക സിനിമാതാരങ്ങളും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ( Fitness Goal ) ശ്രദ്ധ പുലര്‍ത്തുന്നവരാണ്. വിവിധ മേഖലകളിലുള്ള സെലിബ്രിറ്റികളും ( Celebrity Fitness ) അങ്ങനെ തന്നെ. എന്നാല്‍ സ്വന്തം ശരീരം എങ്ങനെയിരിക്കുന്നുവോ, അതിനെ അതേപടി സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ആവശ്യകതയെ കുറിച്ചും ഏറെ ചര്‍ച്ചകള്‍ ( Body Positivity ) വന്നുപോയ വര്‍ഷങ്ങള്‍ കൂടിയാണിത്. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ശരീരത്തിന്റെയും മനസിന്റെയുമെല്ലാം ആരോഗ്യത്തെ കുറിച്ച് വാചാലയാകാറുള്ളൊരു സെലിബ്രിറ്റിയാണ് ഇറ ഖാന്‍. ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ എന്ന നിലയിലാണ് ഇറ ഏവര്‍ക്കും പരിചിതയായിട്ടുള്ളത്. 

ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ വണ്ണം കുറയ്ക്കാന്‍ പുതിയ ഫാസ്റ്റിംഗ് മെത്തേഡ് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇറയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പും ഇറ പങ്കുവച്ചിട്ടുണ്ട്. 

ജീവിതത്തിലെ മുക്കാല്‍ പങ്ക് ഭാഗും വളരെ സജീവമായി താന്‍ ജീവിച്ചുവെന്നും എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷത്തോളമായി അത്ര 'ആക്ടീവ്' അല്ലാതിരുന്നതിനാല്‍ കാര്യമായി വണ്ണം കൂടിയെന്നും ഇറ കുറിപ്പില്‍ പറയുന്നു. 

'വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് ഞാന്‍. അതിന്റെ ഭാഗമായി 15 ദിവസത്തോളം ഞാന്‍ ഫാസ്റ്റിംഗ് ചെയ്തു. സ്വയം പ്രചോദിപ്പിക്കാനും, സ്വയത്തെ മാതൃകാപരമായി അവതരിപ്പിക്കാനുമൊന്നും എനിക്ക് ഒരുപാട് നാളായി കഴിഞ്ഞിരുന്നില്ല. ജീവിതത്തിലെ മുക്കാല്‍ പങ്ക് ഭാഗവും ആക്ടീവ് ആയി ജീവിച്ചെങ്കിലും കഴിഞ്ഞ നാലഞ്ച് വര്‍ഷത്തോളമായി ഞാനത്ര ആക്ടീവ് അല്ല. അതുകൊണ്ട് തന്നെ 20 കിലോയോളം ശരീരഭാരം കൂടിയിരിക്കുന്നത്. ഇതെന്നെ ചെറുതല്ലാത്ത രീതിയില്‍ മാനസികമായി ബാധിക്കുകയും ചെയ്തിരുന്നു...'- ഇറ കുറിച്ചിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

 

ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത 'Buchinger Wilhelmi Therapeutic Fasting' എന്ന ഫാസ്റ്റിംഗ് രീതിയാണ് ഇറ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. ശരീരത്തെയും മനസിനെയും ഒരുപോലെ പരിഗണിക്കുന്നൊരു ഫാസ്റ്റിംഗ് രീതിയാണിത്. മിനറല്‍ വാട്ടര്‍, ഫ്രഷ് ജ്യൂസുകള്‍, സീസണല്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഹെര്‍ബല്‍ ചായകള്‍ തുടങ്ങി പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന വിഭവങ്ങളാണ് ഈ ഫാസ്റ്റിംഗ് രീതിയില്‍ അധികും ഉപയോഗിക്കുന്നത്. 

എന്തായാലും ഇറയുടെ പുതിയ തീരുമാനത്തിന് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകളറിയിച്ചിട്ടുണ്ട്. നേരത്തെ വിഷാദരോഗത്തെ കുറിച്ച് ഇറ, തുറന്ന് സംസാരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന ഇറയുടെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. ഇറയുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ മുഖാന്തരം നിരവധി പേരാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.

Also Read:- പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി

click me!