Oats Face Pack : മുഖത്തെ ചുളിവുകൾ മാറാൻ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Jan 11, 2022, 03:02 PM ISTUpdated : Jan 11, 2022, 03:39 PM IST
Oats Face Pack : മുഖത്തെ ചുളിവുകൾ മാറാൻ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ  മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു. 

മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ ഇനി മുതൽ അൽപം ഓട്സ് ഉപയോ​ഗിക്കാം. ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു.

ഓട്സിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

ഒന്ന്...

ഒരു പിടി ബദാം പൊടിച്ചതും അതിലേക്ക് 2 ടേബിൾസ്പൂൺ പാലും ചേർക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്ത് 10-15 മിനുട്ട് ഇടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. എല്ലാ തരം ചർമമുള്ളവർക്കും ഈ പാക്ക് അനുയോജ്യമാണ്.

രണ്ട്...

ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, 1 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോ​ഗിക്കാം.

ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ഇതാ ചില പൊടിക്കൈകൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
പ്രമുഖ മരുന്ന് കമ്പനി സിപ്ലയുടെ പുണെയിലെ പ്രധാന ഗോഡൗണിൻ്റെ ലൈസൻസ് റദ്ദാക്കി: മരുന്ന് സൂക്ഷിച്ചതിലടക്കം വീഴ്‌ചയെന്ന് റിപ്പോർട്ട്