സ്ത്രീകളിലെ വിളർച്ച; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Apr 03, 2021, 10:56 AM ISTUpdated : Apr 03, 2021, 11:09 AM IST
സ്ത്രീകളിലെ വിളർച്ച; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ' ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്. 

ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്തകോശങ്ങളുടെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നു. ക്ഷീണം, ശ്വാസതടസ്സം,  തലവേദന, തലകറക്കം എന്നിവ വിളർച്ചയുടെ സാധാരണ ലക്ഷണങ്ങളാണ്.

പതിനാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്ത്രീകളിൽ 50 ശതമാനം പേരും വിളർച്ച ബാധിതരാണെന്നാണ് 2019 -20 ലെ ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ പറയുന്നത്. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് കാരണം അനീമിയ ബാധിക്കുന്നു. 

 

 

രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ' ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്. 

സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതയ്ക്ക് ഇടയാക്കുന്നു. വിറ്റാമിന്‍ 'ബി 12' ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു. സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, തണ്ണിമത്തന്‍, ഗ്രീന്‍പീസ്, ബദാം, ചീര, ഉരുളക്കിഴങ്ങ് എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

സ്ത്രീകളിൽ വിളർച്ചയിലേക്ക് നയിക്കുന്നതിന്റെ ചില കാരണങ്ങൾ...

1. എല്ലാ സ്ത്രീകൾക്കും ആർത്തവ സമയത്ത് (30-50 മില്ലി) ഒരു നിശ്ചിത അളവിൽ രക്തം നഷ്ടപ്പെടും. വിവിധ കാരണങ്ങളാൽ സ്ത്രീകൾ കനത്ത ആർത്തവ രക്തസ്രാവം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതലായിരിക്കാം.

2. ഹോർമോൺ അസന്തുലിതാവസ്ഥ, ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ  അഥവാ ഗര്‍ഭാശയ മുഴകള്‍, വിവിധ അർബുദങ്ങൾ തുടങ്ങിയവ ഇതിന് കാരണമാകാം.

3. തെറ്റായ ഭക്ഷണക്രമം വിളർച്ചയ്ക്കും കാരണമാകുന്നു. ഇരുമ്പിന്റെ അളവ് അപര്യാപ്തമായതിനാൽ മിക്ക സ്ത്രീകളും ഭക്ഷണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

 4. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു.

ഗ്ലോക്കോമ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ