ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? ഈ ജ്യൂസുകൾ ​ഗുണം ചെയ്യും

Published : Jan 11, 2023, 10:36 PM IST
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? ഈ ജ്യൂസുകൾ ​ഗുണം ചെയ്യും

Synopsis

ഹീമോഗ്ലോബിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. ഇരുമ്പിന്റെ കുറവ് വിളർച്ച എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കുറഞ്ഞ ഊർജ്ജ നില, ക്ഷീണം, ഏകാഗ്രത കുറയുക, ചർമ്മം വിളറിയത് തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. 

ഇരുമ്പ് മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഒരു പോഷകമാണ്. ഹീമോഗ്ലോബിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. ഇരുമ്പിന്റെ കുറവ് വിളർച്ച എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കുറഞ്ഞ ഊർജ്ജ നില, ക്ഷീണം, ഏകാഗ്രത കുറയുക, ചർമ്മം വിളറിയത് തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. 

നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് ശരീരത്തിലെ ആരോഗ്യകരമായ ഇരുമ്പിന്റെ അളവ് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാവുന്ന പല ഭക്ഷണങ്ങളിലും അയൺ സ്വാഭാവികമായും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുണ്ട്...

ചീര ജ്യൂസ്...

ഭാരം കിലോ കുറയ്ക്കാൻ അല്ലെങ്കിൽ തിളങ്ങുന്ന ചർമ്മം നേടാൻ ചീര ജ്യൂസ് സഹായിക്കും. ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും ചീര ജ്യൂസ് സഹായിക്കും. നാരങ്ങ, പിയർ, ചീര, സെലറി എന്നിവ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ജ്യൂസിന്റെ ചില സാധാരണ ചേരുവകളാണ്.

പ്രൂൺ ജ്യൂസ്...

ഉണങ്ങിയ രൂപത്തിലുള്ള പ്ലം പ്രൂൺ എന്നറിയപ്പെടുന്നു. ജ്യൂസ് രൂപത്തിലും ഇത് ലഭ്യമാണ്. പ്രൂൺ ജ്യൂസിൽ ഇരുമ്പ് ഉൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ കുറവ് തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് പലപ്പോഴും ഡോക്ടമാർ കഴിക്കാൻ നിർദേശിക്കുന്നു. ഇരുമ്പ് മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് പ്രൂൺ ജ്യൂസ്.

പൈനാപ്പിൾ സ്മൂത്തി...

പല പോഷക ഘടകങ്ങളും സംയോജിപ്പിക്കാൻ സ്മൂത്തികൾ സഹായിക്കും. പൈനാപ്പിളിനൊപ്പം ചേർക്കാവുന്ന വലിയ ഇരുമ്പ് സ്രോതസ്സാണ് ചീര. പൈനാപ്പിൾ ചേർക്കുന്നത് സ്മൂത്തിയുടെ വൈറ്റമിൻ സിയുടെ ഉള്ളടക്കവും രുചിയും വർദ്ധിപ്പിക്കും. ആവശ്യമെങ്കിൽ നാരങ്ങയോ ഓറഞ്ചോ ചേർക്കാം.

മാതളനാരങ്ങ ഈന്തപ്പഴം സ്മൂത്തി...

ഇരുമ്പിന്റെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ് മാതളനാരങ്ങ. ഈന്തപ്പഴത്തിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഈ രണ്ട് ഇരുമ്പ് സ്രോതസ്സുകളും യോജിപ്പിച്ച് ജ്യൂസായി കഴിക്കാവുന്നതാണ്.

പൈനാപ്പിൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ആരോ​ഗ്യ​ഗുണങ്ങൾ അറിയേണ്ടേ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും