Asianet News MalayalamAsianet News Malayalam

പൈനാപ്പിൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ആരോ​ഗ്യ​ഗുണങ്ങൾ അറിയേണ്ടേ...

'വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, നാരുകൾ, മാംഗനീസ് പോലുള്ള ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിളിലെ ശ്രദ്ധേയമായ പോഷകം വിറ്റാമിൻ സിയാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുകയും ചെയ്യുന്നു...'- ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ധൻ ജാക്കി ന്യൂജെന്റ് പറയുന്നു.
 

health benefits of eating pineapple
Author
First Published Jan 11, 2023, 10:23 PM IST

പൈനാപ്പിൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. 

' വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, നാരുകൾ, മാംഗനീസ് പോലുള്ള ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിളിലെ ശ്രദ്ധേയമായ പോഷകം വിറ്റാമിൻ സിയാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുകയും ചെയ്യുന്നു...'- ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള പാചക പോഷകാഹാര വിദഗ്ധൻ ജാക്കി ന്യൂജെന്റ് പറയുന്നു.

 യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) പ്രകാരം ഒരു കപ്പ് പൈനാപ്പിളിൽ 78.9 മില്ലിഗ്രാം (mg) വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദിവസവും അല്പം പൈനാപ്പിൾ കഴിക്കുന്നത് ക്യാൻസറിനെ അകറ്റിനിർത്താൻ സഹായിക്കും. ഇതിലെ ഘടകങ്ങൾ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. 

കടുത്ത ജലദോഷം ഉണ്ടെങ്കിൽ പൈനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ ബ്രോമെലൈൻ ഘടകം അടങ്ങിയിരിക്കുന്നു. ഇത് അണുബാധയെ ചെറുക്കാനും ബാക്ടീരിയകളെ കൊല്ലാനും കഴിയുന്ന കോശ ജ്വലന ഗുണങ്ങളുള്ള എൻസൈമാണ്. ഇത് പതിവായി കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയിൽ നിന്ന് നിങ്ങളെ തടയുന്നു.

2018 ഏപ്രിലിൽ ഫുഡ് സയൻസ് ആൻഡ് ബയോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കൊഴുപ്പ് രൂപപ്പെടുന്നത് കുറയ്ക്കാനും പൈനാപ്പിൾ ജ്യൂസ് സഹായിക്കുമെന്ന് കണ്ടെത്തി. ആ ഫലം ​​സ്ഥിരീകരിക്കാൻ മനുഷ്യരിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും മറ്റ് പഠനങ്ങളിൽ പറയുന്നു.

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായി ബയോടെക്നോളജി റിസർച്ച് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
പൈനാപ്പിൾ പതിവായി കഴിക്കുന്നത് പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയാൻ സഹായിക്കും. 

ഉയർന്ന അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ധാരാളം ആന്റിഓക്‌സിഡന്റുകളും ഉണ്ട്, ഇത് നല്ല കാഴ്ചയ്ക്ക് സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന അളവിലുള്ള ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയതായി  അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്

 

Follow Us:
Download App:
  • android
  • ios