
പുരുഷന്മാർ ദിവസവും കാപ്പി കുടിക്കുന്നത് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം.
ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിദിനം 85 മുതൽ 170 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കുന്ന പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും പഠനത്തിൽ പറയുന്നു.
അമിതഭാരം,രക്തസമ്മർദ്ദം എന്നിവയുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഉദ്ധാരണക്കുറവിന്റെ അപകട ഘടകങ്ങളിലൊന്നാണ് പ്രമേഹം എന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. അസിസ്റ്റന്റ് പ്രൊഫസർ ഡേവിഡ് എസ്. ലോപ്പസ് പറഞ്ഞു.
മാത്രമല്ല കാപ്പി മികച്ചൊരു ലിബിഡോ ബൂസ്റ്റർ കൂടിയാണ്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ലൈംഗികാസക്തി അല്ലെങ്കിൽ ലൈംഗിക പ്രവർത്തനത്തിനുള്ള ഘടകമാണ് ലിബിഡോ. മാനസികവും സാമൂഹികവുമായ ഘടകങ്ങളാൽ ലിബിഡോയെ സ്വാധീനിക്കുന്നു.
കഫീൻ സ്ത്രീകളിൽ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായാണ് മുമ്പ് നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. കാപ്പി കുടിക്കുന്നത് ലൈംഗിക ഉത്തേജനം സൂചിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്ന് 2006-ൽ ടെക്സാസിലെ സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വെബ് കാമിലൂടെ പരിശോധന, 400ലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത 'വ്യാജ ഡോക്ടര്‍' പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam