വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ?

Published : Sep 10, 2026, 11:13 AM ISTUpdated : Sep 10, 2026, 11:18 AM IST
6 signs you are overtraining how excessive exercise can hurt your fitness progress

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കുമ്പോൾ വ്യായാമം ചെയ്യുന്നത് തലകറക്കം, ഓക്കാനം, അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം.

എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. യഥാർത്ഥത്തിൽ, വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാൽ ഇത് ചിലരിൽ തലകറക്കം, ഓക്കാനം, അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

രാത്രിയിൽ എട്ട് മുതൽ പത്ത് മണിക്കൂർ വരെ നീളുന്ന ഉപവാസത്തിന് ശേഷം ഉണരുമ്പോൾ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജൻ (സംഭരിക്കപ്പെട്ട കാർബോഹൈഡ്രേറ്റ്) ഗണ്യമായി കുറയുകയും ഇൻസുലിന്റെ അളവ് വളരെ താഴ്ന്ന നിലയിലാവുകയും ചെയ്യുന്നു. ശാരീരിക ചലനങ്ങൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിനായി, പെട്ടെന്നുള്ള ഊർജ്ജോൽപ്പാദനത്തിന് സംഭരിച്ച ഫാറ്റി ആസിഡുകളെ കൂടുതൽ ആശ്രയിച്ചുകൊണ്ട് മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) അതിനനുസരിച്ച് ക്രമീകരിക്കപ്പെടുന്നു.

വെറും വയറ്റിൽ ഉയർന്ന തീവ്രതയുള്ള വ്യായാമം ചെയ്യുന്നത് പീക്ക് പവർ ഔട്ട്‌പുട്ടിൽ വിട്ടുവീഴ്ച ചെയ്യുകയും പേശികളുടെ ക്ഷീണം ത്വരിതപ്പെടുത്തുകയും പരിക്കിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യാമെന്നും സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. പുഷ്പീന്ദർ സിംഗ് ബജാജ് പറയുന്നു.

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ പ്രധാന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. ദീർഘകാലമായുള്ള മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, തൈറോയ്ഡ് അസന്തുലിതാവസ്ഥ എന്നിവ നേരിടുന്നവരിൽ ഈ അധിക സമ്മർദ്ദം നീണ്ടുനിൽക്കുന്ന ക്ഷീണത്തിന് വഴിയൊരുക്കിയേക്കാം.

മറ്റൊന്ന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കുമ്പോൾ വ്യായാമം ചെയ്യുന്നത് തലകറക്കം, ഓക്കാനം, അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം. രാവിലെ എഴുന്നേറ്റാലുടൻ വ്യായാമം ചെയ്യാനാണ് നിങ്ങൾക്കിഷ്ടമെങ്കിൽ, വളരെ ലഘുവായ വ്യായാമം ചെയ്യുന്നതാണ് ഏറെ നല്ലത്. വ്യായാമത്തിന് 30 മുതൽ 45 മിനിറ്റ് മുമ്പ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് ഊർജം കൂട്ടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ
വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനായുള്ള അഞ്ച് പരിശോധനകൾ