സ്ഥിരമായി നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്താൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

By Web TeamFirst Published Jun 22, 2019, 4:05 PM IST
Highlights

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രി ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ഗവേഷകർ പറയുന്നു. 

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. സ്ഥിരമായി നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്താൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

 രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. വിട്ടുമാറാത്ത വൃക്കരോ​ഗവും പിടിപെടാമെന്നും പഠനത്തിൽ പറയുന്നു. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന 14 ആരോഗ്യ സന്നദ്ധ സേവകരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തുകയായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ രാത്രി ജോലി ചെയ്യുന്നവരിൽ പെട്ടെന്ന് പിടിപെടാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

രാത്രി ജോലി ചെയ്യുന്നവർ കിട്ടുന്ന ഇടവേളകളിൽ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, സ്‌നാക്‌സ് എന്നിവ  കഴിക്കുന്നത് പതിവാണ്. എന്നാൽ ഇത് ശരീരത്തിൽ വലിയൊരു തോതിൽ കൊഴുപ്പ് കൂട്ടുമെന്നും പഠനത്തിൽ പറയുന്നു. രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്‌സ് എന്നിവ കഴിക്കുന്നതും ഒഴിവാക്കണം. 

 രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം ഉണ്ടാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരികയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
 

click me!