കൊറോണാ വൈറസിൽ നിന്ന് അകലം പാലിക്കാൻ 'ഡിസ്ക്' ധരിച്ച് ഇറ്റലിക്കാരന്റെ പ്രതിരോധം

By Web TeamFirst Published Mar 14, 2020, 12:32 PM IST
Highlights

ഒരു മീറ്റർ അകലം ഉറപ്പിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടോ കാർഡ് ബോർഡുകൊണ്ടോ മറ്റോ തീർത്ത ഒരു 'ഡിസ്ക് 'ആണ് ഇയാൾ അരയിൽ ഉറപ്പിച്ചിരിക്കുന്നത്

ഇറ്റലിയിൽകൊവിഡ് 19 പ്രതിരോധത്തിനായി വേറിട്ട മാർഗം സ്വീകരിച്ചുകൊണ്ട് ഷോപ്പിങ്ങിനിറങ്ങിയ മധ്യവയസ്കന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഒരു മീറ്റർ ദൂരമെങ്കിലും നിർബന്ധമായും പാലിച്ചുകൊണ്ട് മാത്രമേ ആളുകളോട് ഇടപെടാവൂ എന്ന ആരോഗ്യവകുപ്പിന്റെ നിർദേശം അക്ഷരാർത്ഥത്തിൽ പാലിച്ചിരിക്കുകയാണ് ഇയാൾ. 

 

Roma, mercato testaccio. pic.twitter.com/wJBSf66Kyu

— L'Antikulturale (@Antikulturale)

 

ഒരു മീറ്റർ അകലം ഉറപ്പിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടോ കാർഡ് ബോർഡുകൊണ്ടോ മറ്റോ തീർത്ത ഒരു ഡിസ്ക് ആണ് ഇയാൾ അരയിൽ ഉറപ്പിച്ചിരിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ വേണ്ടി ഒരു 'പിക്കർ' ടൂളും ഇയാൾ കൂടെ കൊണ്ട് നടക്കുന്നുണ്ട്. എന്തിനാണ് ഈ പ്രതിരോധം എന്ന് ചോദിക്കുന്നവരോടൊക്കെ 'കൊറോണാ വൈറസ് ' എന്ന് ഇയാൾ പറയുന്നതും വീഡിയോയിൽ കാണാം.

15000 ലധികം പേർക്ക് കൊവിഡ് 19 ബാധ 1000 ലധികം പേരുടെ ജീവൻ കവർന്നതോടെ ഇറ്റലിയിലെ തെരുവുകളൊക്കെയും വിജനമായിരിക്കുകയാണ്. അത്യാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനാണ് താൻ പുറത്തിറങ്ങിയത് എന്നാണ് ഇയാൾ പറയുന്നത്. 

click me!