
ഈ കൊവിഡ് കാലത്ത് പ്രാണായാമം ചെയ്യുന്നത് ശീലമാക്കണമെന്ന് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. പ്രാണായാമം ചെയ്യുന്നതിന്റെ ചിത്രവും ജാക്വലിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നേടാൻ പ്രാണായാമം സഹായിക്കും. ഈ പ്രയാസകരമായ സമയങ്ങളിൽ എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും ജാക്വലിൻ കുറിച്ചു.
മനസ്സിനെയും ശരീരത്തെയും ഒരുപോലെ സുസജ്ജമാക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട യോഗാഭ്യാസമാണ് പ്രാണായാമം. പ്രാണായാമം പരിശീലിക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകർന്നു തരുന്നതിനു പുറമെ, ഇത് ജീവന്റെ ഗുണനിലവാരം ഉയർത്തുകയും നിങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുകയും സന്തോഷവാനാക്കുകയും മനസ്സിൽ പോസിറ്റീവ് ചിന്തകൾ നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തെ ശുദ്ധീകരിക്കുക, സന്തുലിതമാക്കുക, അവയവങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ശരീരത്തെ ശക്തിപ്പെടുത്തുക, എന്നിവയെല്ലാം ലക്ഷ്യമിടുന്ന ഒരു പരിശീലനം കൂടിയാണ് യോഗ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രാണായാമം ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രാണായാമം പതിവായി ചെയ്യുന്നത് ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കാൻ സഹായകമാണെന്ന് 'ജേണൽ ഓഫ് ആൾട്ടർനേറ്റീവ് ആന്റ് കോംപ്ലിമെന്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam