
44 വയസുള്ള ബോളിവുഡ് നടി കരീന കപ്പൂറിന്റെ ഫിറ്റ്നസ് രഹസ്യം അറിയാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകും. തിളങ്ങുന്ന ചർമ്മത്തിനും ഫിറ്റ്നസിവുമായി കരീന ചെയ്തിരുന്ന ചില കാര്യങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. രാത്രിയിൽ നേരത്തെ ഭക്ഷണം കഴിക്കുന്നതും നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും ശരീരവും മനസും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നതായി കരീന പറയുന്നു.
നോഡ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് പറഞ്ഞത്. കൊവിഡിനു ശേഷമാണ് താൻ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായതെന്ന് കരീന പറയുന്നു. നേരത്തേ ഭക്ഷണം കഴിക്കുകയും കിടക്കുകയും ചെയ്യുന്നതാണ് തന്റെ ശീലമെന്നും കരീന പറയുന്നു. വൈകുന്നേരം ആറ് മണിയോട് അത്താഴം കഴിക്കും. രാത്രി 10 മണിക്ക് മുമ്പ് തന്നെ കിടക്കുമെന്നും കരീന പറയുന്നു.
ദിവസത്തിൽ ഒരു നേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണ്. കേരളാ ഭക്ഷണത്തോട് കടുത്ത ഇഷ്ടമുള്ളയാളാണ് സെയ്ഫ് എന്നും കരീന പറയുന്നുണ്ട്. ദിവസവും നന്നായി വെള്ളം കുടിക്കുക എന്നത് കരീനയുടെ ദിനചര്യയുടെ ഏറ്റവും മുഖ്യമായ ഘടകമാണ്. മറ്റേതു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വെള്ളത്തിന്റെ കാര്യത്തിൽ മാത്രം താൻ വിട്ടുവീഴ്ചയ ചെയ്യാറില്ലെന്നും താരം പറയുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും അതുവഴി ചർമത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിർത്താനും കഴിയും.
തൈരും ബദാം ഓയിലും യോജിപ്പിച്ച് പാക്കായി മുഖത്തിടുന്നത് ചർമ്മത്തെ സംരക്ഷിക്കുമെന്ന് താരം പറയുന്നു. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ഷീറ്റ് മാസ്കുകളും കരീനയുടെ ചർമ്മ സംരക്ഷണത്തിലുള്ളവയാണ്.
അത്താഴം നേരത്തെ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. വൈകിയുള്ള ഭക്ഷണം ശരീരത്തിന്റെ മെറ്റബോളിസത്തെ സജീവമാക്കുകയും വിശ്രമിക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാക്കുകയും ചെയ്യും. കരീന കപൂറിനെപ്പോലെ നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ കൂടുതൽ സ്വാഭാവികമായി വിശ്രമത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു.
അത്താഴം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൈകി അത്താഴം കഴിക്കുന്നത് ഭാരം കൂട്ടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam