മുളപ്പിച്ച പയർ പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Jul 22, 2022, 1:47 PM IST
Highlights

' മുളപ്പിച്ച പയറിൽ സോഡിയം, കൊഴുപ്പ് എന്നിവ കുറവാണ്. അവ പോഷകങ്ങളാൽ സമ്പന്നമാണ്...' -  ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അഞ്ജലി നക്ര പറഞ്ഞു.

നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മുളപ്പിച്ച പയർ ഏറെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.
ആരോഗ്യകരവും ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയർ​വർഗങ്ങൾ. ശരീരത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്ന പല പോഷകങ്ങളും മുളപ്പിച്ച പയറിൽ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ(anti nutrients) ഇവയിലുണ്ട്.

മുളപ്പിച്ച പയറിൽ സോഡിയം, കൊഴുപ്പ് എന്നിവ കുറവാണ്. അവ പോഷകങ്ങളാൽ സമ്പന്നമാണ്...-  ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അഞ്ജലി നക്ര പറഞ്ഞു. ഇത് പ്രോട്ടീൻ ഉള്ളടക്കം വർദ്ധിപ്പിക്കുകയും അതുവഴി അതിന്റെ ദഹനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല കാത്സ്യം, വൈറ്റമിൻ സി പോലുള്ള വിറ്റാമിനുകൾ, ബ്രോക്കോളി മുളകളിൽ സൾഫോറഫേനുകൾ പോലുള്ള നിരവധി ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ ഉള്ളടക്കവും ലഭ്യതയും വർദ്ധിപ്പിക്കുന്നു. ഇത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ശതമാനം കുറയ്ക്കുന്നതായി ഡോ. അഞ്ജലി പറഞ്ഞു.

പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നതിൽ സഹായിക്കുന്നു. 

Read more ഈ മൂന്ന് പഴങ്ങൾ ഭാരം കൂടുന്നതിന് കാരണമാകും

എല്ലാ ദിവസവും മുളപ്പിച്ച പയർ കഴിക്കരുത്...

എല്ലാ ദിവസവും മുളപ്പിച്ച പയർ കഴിക്കരുത്. കാരണം ഇത് ചിലർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും വായുവിനു കാരണമാവുകയും ചെയ്യാമെന്നും ഡോ. അഞ്ജലി മുന്നറിയിപ്പ് നൽകുന്നു. മുളപ്പിച്ച പയർ ദിവസവും കഴിക്കുന്നത് വാത, പിത്ത, കഫ എന്നിവയിൽ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ആയുർവേദ ആൻഡ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി സൂചിപ്പിക്കുന്നു. മുളപ്പിച്ച പയർ ആരോ​ഗ്യകരമായ ഭക്ഷണമാണ്. എന്നാൽ ആയുർവേദത്തിന് ഇതേക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നും ആയുർവേദ പരിശീലകൻ ഡിംപിൾ ജംഗ്ദ പറയുന്നു.

അവ ദഹിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് വാത പ്രശ്നമുള്ളവർക്ക്. മുളപ്പിച്ച പയർ സ്ഥിരമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. മാത്രമല്ല, ഇത് ബാക്ടീരിയകൾക്കും ഇ-കോളി പോലുള്ള അണുബാധകൾക്കും സാധ്യതയുണ്ട്. മുളപ്പിച്ച ധാന്യങ്ങളും പയറുവർഗ്ഗങ്ങളും അമിതമായി കഴിക്കുന്നത് വാതത്തിന്റെ വർദ്ധനവിന് കാരണമാകും, ഇത് പെെൽസിനും കാരണമാകാമെന്നും ഡിംപിൾ പറഞ്ഞു.

കുരുമുളക്, കറുവപ്പട്ട, ഗരം മസാല തുടങ്ങിയ ചില മസാലകൾ ചേർത്ത് മുളപ്പിച്ച് പയർ പാകം ചെയ്യുന്നത് നല്ലതാണ്. ഇത് ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും എളുപ്പമാക്കുന്നു. മുളപ്പിച്ച പയർ സാലഡ് രൂപത്തിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഫലപ്രദമാണെന്നും ഡിംപിൾ ജംഗ്ദ പറഞ്ഞു. 

മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ് എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

മുളപ്പിച്ച ചെറുപയർ            1 കപ്പ്
തക്കാളി                              1 എണ്ണം
ക്യാരറ്റ്                                1 എണ്ണം 
പച്ചമുളക്                             2 എണ്ണം
നാരങ്ങ                              1 എണ്ണം
 മല്ലിയില, ഉപ്പ്                   ആവശ്യത്തിന്
 വെള്ളരിക്ക                      1 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം മുളപ്പിച്ച ചെറുപയർ ഇഡ്ഡലിത്തട്ടിൽ വച്ച് ആവി വേവിക്കുക(10 മിനുട്ട്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

Read more  തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

 

click me!