World Brain Day 2022 : 'ബ്രെയിനിനെ ഹാപ്പിയാക്കാം'; തലച്ചോറിന്റെ ആരോ​ഗ്യത്തിനായി ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Jul 22, 2022, 9:22 AM IST
Highlights

നല്ല ശാരീരിക-മാനസിക ആരോഗ്യത്തിന് മസ്തിഷ്ക ആരോഗ്യവുമായും ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്ക ആരോഗ്യത്തിന് അപകടഘടകങ്ങളാണ്. 'ബ്രെയിൻ ഫോഗ്' (Brain Fog) എന്ന രോഗാവസ്ഥ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും.

ഇന്ന് ജൂലെെ 22. ലോക മസ്തിഷ്ക ദിനം (World Brain Day 2022). ഓരോ വർഷവും വ്യത്യസ്തമായ ഒരു പ്രമേയം  കേന്ദ്രീകരിച്ച്, വേൾഡ് ഫെഡറേഷൻ ഓഫ് ന്യൂറോളജി (WFN) എല്ലാ ജൂലൈ 22 നും ലോക മസ്തിഷ്ക ദിനം ആഘോഷിക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തലച്ചോറിന്റെ ആരോഗ്യം എത്രത്തോളം പ്രധാനമാണെന്നതും ഈ ദിനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നല്ല ശാരീരിക-മാനസിക ആരോഗ്യത്തിന് മസ്തിഷ്ക ആരോഗ്യവുമായും ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്ക ആരോഗ്യത്തിന് അപകടഘടകങ്ങളാണ്. 'ബ്രെയിൻ ഫോഗ്' (Brain Fog) എന്ന രോഗാവസ്ഥ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും.

നല്ല മസ്തിഷ്ക ആരോഗ്യം എന്നത് ഓരോ വ്യക്തിക്കും സ്വന്തം കഴിവുകൾ തിരിച്ചറിയാനും ജീവിത സാഹചര്യങ്ങളെ നേരിടാൻ അവരുടെ വൈജ്ഞാനികവും വൈകാരികവും മാനസികവും പെരുമാറ്റപരവുമായ പ്രവർത്തനങ്ങൾ കണ്ടെത്താനും കഴിയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Read more  കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ

' ഒരു വ്യക്തിയുടെ ജീവിതശൈലി ഒരാളുടെ തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. പ്രധാന ജീവിതശൈലി ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ ആളുകൾക്ക് അവരുടെ വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ വളരുന്ന തെളിവുകൾ സൂചിപ്പിക്കുന്നു. എണ്ണയും കൊഴുപ്പും കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം മസ്തിഷ്കത്തിന് സഹായകരമാണ്. പച്ച ഇലക്കറികൾ കൂടുതലായി കഴിക്കുന്നവരിൽ ബുദ്ധിമാന്ദ്യവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി ഗവേഷണം കണ്ടെത്തി...' -  നോയിഡയിലെ ന്യൂറോളജി ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. ജ്യോതി ബാല ശർമ്മ പറയുന്നു.

തലച്ചോറിന്റെ ആരോ​ഗ്യത്തിനായി ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പതിവ് വ്യായാമം...

സ്ഥിരമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുക മാത്രമല്ല, ചിന്ത, വൈകാരിക കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും തലച്ചോറിനെ സഹായിക്കുന്നു. ചിട്ടയായ വ്യായാമം ഓർമശക്തി വർദ്ധിപ്പിക്കുകയും ഉത്കണ്ഠ, വിഷാദം, ഡിമെൻഷ്യ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

ഉറക്കം പ്രധാനം...

ഏതൊരാൾക്കും 7-8 മണിക്കൂർ ഉറക്കം പ്രധാനമാണ്. ഉറക്കം നമ്മുടെ മാനസികാരോഗ്യത്തിന് പ്രധാനമാണ്. ഉറക്കക്കുറവ് ശരീരഭാരം, രക്താതിമർദ്ദം, പ്രമേഹം എന്നിവയുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Read more ഈ 10 സൂപ്പർ ഫുഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

വിശ്രമത്തിനായി കുറച്ച് സമയം നീക്കിവയ്ക്കുക...

സമ്മർദ്ദം വർദ്ധിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനും ഡിമെൻഷ്യയ്ക്കും (dementia) ഉള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. യോ​ഗ, മെഡിറ്റേഷൻ, എന്നിവ സ്ട്രെസ് (stress) കുറയ്ക്കാൻ സഹായിക്കും.

പുകവലി വേണ്ട...

പുകവലിക്കുന്നവരുടെ (smoking) സെറിബ്രൽ കോർട്ടക്‌സ് പുകവലിക്കാത്തവരേക്കാൾ കനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ ഭാഗമാണ് സെറിബ്രൽ കോർട്ടെക്‌സ്. പുകവലി മസ്തിഷ്കത്തിന് മാത്രമല്ല ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വൃക്ക തകരാറിന്റെ പ്രധാന കാരണമാണ്.

'ഹെൽത്തി ഡയറ്റ്' പിന്തുടുരുക...

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. ഉയർന്ന അളവിലുള്ള സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

ധാരാളം വെള്ളം കുടിക്കുക...

മസ്തിഷ്ക കോശങ്ങൾ പരസ്പരം ആശയവിനിമയം നടത്താൻ വെള്ളം സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നു. നിങ്ങളുടെ തലച്ചോറിലേക്ക് പോഷകങ്ങൾ എത്തിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. എന്നാൽ കിഡ്‌നി ശരിയായി പ്രവർത്തിക്കാനും വെള്ളം കുടിക്കുന്നത് സഹായകമാണ്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും ഫിൽട്ടർ ചെയ്യുന്നു.

Read more  പിസിഒഎസ് നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണം

 

click me!