
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യന്‍ താരം ഖുശ്ബു. ട്വിറ്ററിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്. ഹോസ്പിറ്റല്‍ ബെഡില്‍ കിടക്കുന്ന ഖുശ്ബുവിനെ ആണ് ചിത്രത്തില്‍ കാണുന്നത്. കോക്സിക്സ് ബോൺ സർജറിക്ക് ആണ് താരം വിധേയയായത്. ഇക്കാര്യം താരം തന്നെയാണ് ആരാധകരെ അറിയച്ചത്.
'കോക്സിക്സ് സർജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയില്‍ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകള്‍ക്ക് മറുപടി അയക്കാത്തതില്‍ ക്ഷമിക്കണം'- എന്നാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഖുശ്ബു കുറിച്ചത്. ഖുശ്ബുവിന് രോഗശാന്തി നേര്‍ന്ന് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന ചെറിയ അസ്ഥികളാണ് ടെയിൽ ബോൺ അഥവാ കോക്സിക്സ്. ഈ എല്ലിനുള്ള വേദനയാണ് കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ. പല കാരണങ്ങള്‍ കൊണ്ടും ഇവ വരാം. ചില സ്ത്രീകളില്‍ പ്രസവത്തിന് ശേഷം ഇത്തരത്തില്‍ വേദന ഉണ്ടാകാറുണ്ട്. ചിലരില്‍ ശരീര വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ൽ ബോണിന് വേദന അനുഭവപ്പെടാം.
അതേസമയം അടുത്തിടെ ആണ് ഖുശ്ബു ശരീര ഭാരം കുറച്ച് മേക്കോവര്‍ നടത്തിയത്. 20 കിലോ ഭാരമാണ് താരം കുറച്ചത്. താന്‍ ദിവസവും രണ്ട് മണിക്കൂര്‍ വർക്കൗട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു അന്നേ വെളിപ്പെടുത്തിയിരുന്നു. താന്‍ വർക്കൗട്ട് തുടങ്ങുമ്പോള്‍ 93 കിലോ ആയിരുന്നെന്നും ഇപ്പോള്‍ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69- ല്‍ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. നിരവധി മേക്കോവര്‍ ചിത്രങ്ങളും താരം അന്ന് പങ്കുവച്ചിരുന്നു.
Also Read: കീമോ കഴിഞ്ഞ പ്രിയപ്പെട്ടവള്‍ക്ക് സ്വപ്നയാത്രയൊരുക്കി കാമുകന്‍; വൈറലായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam