ലോക ട്രോമാ ദിനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്

Published : Oct 18, 2026, 12:34 PM IST
world trauma day

Synopsis

ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ‘ഗാർഡിയൻ’ കാർഡ് ചടങ്ങിൽ പുറത്തിറക്കി. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ് സജിമോൻ, പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

ലോക ട്രോമാ ദിനത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്. പരിപാടിയിൽ നൂറിലധികം ആംബുലൻസ് ഡ്രൈവർമാർ പങ്കെടുത്തു.

ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ‘ഗാർഡിയൻ’ കാർഡ് ചടങ്ങിൽ പുറത്തിറക്കി. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ് സജിമോൻ, പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുകയും അവരെ വൈകാതെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിൽ ആംബുലൻസ് ഡ്രൈവർമാർ നിർണായക പങ്കുവഹിക്കുന്നു. ട്രോമ കേസുകളിൽ ജീവൻ രക്ഷിക്കുന്നതിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ടിലും അടിയന്തര രക്ഷാപ്രവർത്തന രീതികളിലും നിർബന്ധിത പരിശീലനം നൽകണം,” അധ്യക്ഷപ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.”

അപകടങ്ങൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാർ. അവരെ ആദരിക്കുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച ഈ പരിപാടി അഭിനന്ദനാർഹമാണ്, ഉദ്ഘാടന പ്രസംഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ് സജിമോൻ പറഞ്ഞു. അവരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ആശുപത്രി നൽകുന്ന പ്രത്യേക ആരോഗ്യപരിപാലന ആനുകൂല്യങ്ങൾ പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ്ഹെൽത്ത് ഗ്രൂപ്പ് കോ-ഓർഡിനേറ്ററും എമർജൻസി മെഡിസിൻ കൺസൾട്ടന്റുമായ ഡോ. ഷമീം കെ.യു. സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ് ആശംസ നേർന്നു. എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ജെന്നിഫർ കബീർ. നന്ദി രേഖപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?