മുഖത്തെ കറുത്ത പുള്ളികൾ എളുപ്പം ഇല്ലാതാക്കാം; ഈ മൂന്ന് ചേരുവകൾ ഉപയോ​ഗിച്ചാൽ മതി

Web Desk   | Asianet News
Published : Jan 13, 2021, 06:53 PM ISTUpdated : Jan 13, 2021, 07:34 PM IST
മുഖത്തെ കറുത്ത പുള്ളികൾ എളുപ്പം ഇല്ലാതാക്കാം; ഈ മൂന്ന് ചേരുവകൾ ഉപയോ​ഗിച്ചാൽ മതി

Synopsis

ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമ്മത്തിൽ പാടുകൾ, പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. ഇവ മാറ്റാനായി അടുക്കളയിലെ ചില ചേരുവകൾ സഹായിക്കും.

മുഖത്ത് ഉണ്ടാകുന്ന ഇരുണ്ട പാടുകൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമ്മത്തിൽ പാടുകൾ, പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. ഇവ മാറ്റാനായി അടുക്കളയിലെ ചില ചേരുവകൾ സഹായിക്കും. ഏതൊക്കെയാണ് ആ ചേരുവകളെന്ന് നോക്കാം...

നാരങ്ങ നീര്....

ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ നീര്. ചർമത്തിൽ ഇരുണ്ട പാടുകൾ ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണം വിറ്റാമിൻ സി യുടെ അഭാവമാണ്. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ ഇത് പരിഹരിക്കാൻ സഹായിക്കും. ഒരു പഞ്ഞി കഷ്ണം നാരങ്ങാ നീരിൽ മുക്കിയ ശേഷം കറുത്ത പുള്ളികൾ ഉള്ള മുഖ ഭാഗങ്ങളിലോ അല്ലെങ്കിൽ മുഴുവൻ മുഖത്തോ പുരട്ടുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് ഉപയോ​ഗിച്ച് ശേഷം ഉടൻ തന്നെ വെയിൽ കൊള്ളാതിരിക്കാനും ശ്രദ്ധിക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഇടാവുന്നതാണ്.

 

 

തെെര്...

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിൽ നിന്ന് അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു, മാത്രമല്ല ലാക്റ്റിക് ആസിഡ് ചർമ്മത്തെ മൃദുലമായും നിലനിർത്താൻ സഹായിക്കുന്നു. തേനും റോസ് വാട്ടറും തൈരിനോടൊപ്പം കലർത്തി മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

 

 

മുട്ടയുടെ വെള്ള...

ചർമ്മത്തെ സംരക്ഷിക്കുന്നതിന് മുട്ടയുടെ വെള്ള ഏറെ ​ഗുണം ചെയ്യും. മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ഒരു സുപ്രധാന പ്രോട്ടീനാണ് 'ആൽബുമിൻ', ഇത് തുറന്ന സുഷിരങ്ങൾ ചുരുക്കി ബ്ലാക്ക് ഹെഡ്സ് കുറയ്ക്കുകയും ചർമ്മത്തിന് കൂടുതൽ മൃദുത്വം കിട്ടാനും സഹായിക്കും.

 

 

മുട്ടയുടെ വെള്ളക്കരുവിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് ചൂടുവെള്ളത്തിൽ മുഖം കഴുകിയാൽ മുഖം മൃദുലമാകും. 


 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം