ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് അറിയാമോ?

Published : Aug 04, 2023, 10:35 AM IST
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് അറിയാമോ?

Synopsis

ഭക്ഷണം ഇത്തരത്തില്‍ നല്ലതുപോലെ ചവച്ചരച്ച് കഴിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അതുകൊണ്ടാണിങ്ങനെ നിര്‍ദേശിക്കുന്നത്. എന്തൊക്കെയാണീ ഗുണങ്ങള്‍ എന്നതുകൂടിയൊന്ന് മനസിലാക്കാം. 

ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് ഏവരും നിര്‍ദേശിക്കാറുണ്ട്. എന്നാലീ നിര്‍ദേശം പാലിക്കുന്നവര്‍ ചുരുക്കമാണെന്ന് മാത്രം. എങ്കിലും എന്തുകൊണ്ടാണിങ്ങനെ പറയുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

ഭക്ഷണം ഇത്തരത്തില്‍ നല്ലതുപോലെ ചവച്ചരച്ച് കഴിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അതുകൊണ്ടാണിങ്ങനെ നിര്‍ദേശിക്കുന്നത്. എന്തൊക്കെയാണീ ഗുണങ്ങള്‍ എന്നതുകൂടിയൊന്ന് മനസിലാക്കാം. 

ദഹനത്തിലേക്കുള്ള ആദ്യപടി...

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായാല്‍ നമ്മുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെട്ടതിന് തുല്യമാണ്. ഇതിനൊരുപാട് കാരണങ്ങളുണ്ട്. എന്തായാലും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഭക്ഷണം കഴിക്കുമ്പോള്‍ മുതല്‍ അങ്ങോട്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം എത്രമാത്രം ചവയ്ക്കുന്നു എന്നത്.

ഭക്ഷണം നല്ലതുപോലെ ചവച്ചരയ്ക്കുമ്പോള്‍ വായില്‍ വച്ച് തന്നെ ഇത് വിഘടിക്കുന്നു. ഇതോടെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്‍റെ ദഹനം എളുപ്പത്തിലാകുന്നു. 

ദഹനം മാത്രമല്ല...

ദഹനം മാത്രമല്ല, ഭക്ഷണം ഈ രീതിയില്‍ വായില്‍ വച്ച് തന്നെ വിഘടിച്ച ശേഷം അകത്തുചെല്ലുമ്പോഴാകട്ടെ, ഇതില്‍ നിന്നുള്ള പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിന് വലിച്ചെടുക്കാനും കഴിയുന്നു. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്‍റെയെല്ലാം ഗുണം നമുക്ക് അതുപോലെ ലഭിക്കുന്നു.

അമിതമായ കഴിപ്പ്...

ചിലരുണ്ട് ടിവി സ്ക്രീനോ മൊബൈല്‍ സ്ക്രീനോ ഒക്കെ നോക്കി ഭക്ഷണം കഴിക്കുന്നവര്‍, അല്ലെങ്കില്‍ പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാൻ തിരക്ക് കൂട്ടുന്നവര്‍. ഇവരെല്ലാം തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നവരാണെങ്കില്‍ അമിതമായി കഴിക്കുകയില്ല. ഇത് ശരീരവണ്ണം കൂടാതിരിക്കാനും, ആകെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്. 

കലോറി...

ഭക്ഷണം വളരെ പതുക്കെ, ചവച്ചരച്ച് കഴിക്കുമ്പോള്‍ അധികം കലോറിയും ശരീരത്തിലെത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതും ആരോഗ്യത്തിന് നല്ലതുതന്നെ. 

വയറിന് കേടുള്ളവര്‍ക്ക്...

സ്വതവേ ദഹനപ്രശ്നങ്ങളുള്ളവരുണ്ട്. അവരെ സംബന്ധിച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ചില അസ്വസ്ഥതകളൊക്കെ അനുഭവപ്പെടാം. ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാനും ഭക്ഷണം ചവച്ചരച്ച്, സാവധാനം കഴിക്കുന്നത് സഹായിക്കും. 

സന്തോഷം...

ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന് മാത്രമല്ല, മനസിനും സന്തോഷം നല്‍കുന്നുണ്ട്. മനസിന്‍റെ ഈ പ്രതികരണവും ദഹനപ്രവര്‍ത്തനങ്ങളെ വലിയ അളവില്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ഭക്ഷണം അല്‍പാല്‍പമായി ആസ്വദിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഭക്ഷണശേഷം മയക്കത്തോടെ ഇരിക്കുന്നതിന് പകരം ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കുന്നു. 

Also Read:- 'മുൻ കാമുകന് ഭക്ഷണം വാങ്ങിക്കൊടുക്കല്ലേ...'; സൊമാറ്റോയുടെ പോസ്റ്റ് വൈറല്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്